ഹൈക്കോടതിയിലെ മാധ്യമവിലക്ക് തുടരുന്നത് വിവാദമാകുന്നു

Update: 2017-08-27 10:32 GMT
Editor : Subin
Advertising

അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ആവശ്യപ്പെട്ടു

Full View

അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ശേഷവും ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരുന്നത് വിവാദമാവുന്നു.പൊതുജനതാല്പര്യമുള്ള പ്രധാനപ്പെട്ട വിധിന്യായങ്ങള്‍ പോലും പുറത്ത് വരാനുള്ള സാധ്യത വിലക്കോടെ പൂര്‍ണമായി ഇല്ലാതാവുകയാണ്.വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ആവശ്യപ്പെട്ടു

ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച ഹൈക്കോടതിയിലെ മാധ്യമ സ്വാതന്ത്ര്യം പുനസ്ഥാപിക്കാന്‍ ധാരണയായിരുന്നു..എന്നാല്‍ ധാരണക്ക് വിരുദ്ധമായി വെള്ളിയാഴ്ച്ച കോടതിയിലെത്തിയ മാധ്യമപ്രവരത്തകരെ അഭിഭാഷകര്‍ ഇറക്കി വിട്ടു. അഭിഭാഷകരും മാധ്യമപ്രവര്ത്തകരും തമ്മിലുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് മാസങ്ങളായി ഹൈക്കോടതിയില് മാധ്യമങ്ങള്‍ക്ക് വിലക്കാണ്.

സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ നിലപാടെടുക്കന്നില്ലെന്ന ആക്ഷേപം ശക്തമാവുന്നതിനിടെയാണ് പ്രശ്ന പരിഹാരം വേണമെന്ന ആവശ്യം ഗവര്‍ണ്ണര്‍ മുന്നോട്ട് വെച്ചത് അഭിഭാഷകരിലും മാധ്യമ പ്രവര്‍ത്തകരിലും ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടെന്നും ഇരു വിഭാഗങ്ങളും തമ്മിലുള്ള പ്രശ്നം രമ്യമയാി പരിഹരിക്കമെന്നും ഗവര്‍ണ്ണ'ര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തര്‍ക്കം ഉടന്‍ പരിഹരിക്കപ്പെടുമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് കൊച്ചിയില്‍ പറഞ്ഞു

അഭിഭാഷകര് കാണിക്കുന്നത് ഗുണ്ടായിസമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു ബാര്കോഴക്കേസുള്‍പ്പെടെയുള്ള അഴിമതി കേസുകളും മറ്റ് പ്രധാനപ്പെട്ട കേസുകള് കോടതിക്ക് മുന്പാകെ വരും ദിവസങ്ങളില് വരാനിരിക്കുകയാണ്. വിലക്ക് തുടരുന്നതിലൂടെ കോടതിയില്‍ നിന്നുള്ള പ്രധാനപ്പെട്ട വിവിരങ്ങള്‍ അറിയാനുള്ള പൊതുജനങ്ങളുടെ അവകാശം കൂടിയാണ് നിഷേധിക്കപ്പെടുന്നത്

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News