സുമംഗലക്ക് ആകെയുള്ള പെന്‍ഷന്‍ വരുമാനവും വഴിമുട്ടി

Update: 2017-08-27 10:25 GMT
സുമംഗലക്ക് ആകെയുള്ള പെന്‍ഷന്‍ വരുമാനവും വഴിമുട്ടി
Advertising

നോട്ട് നിരോധം വഴി ദുരിതത്തിലായ നിരവധി നിരാലംബരാണ് ഇതുപോലെ സംസ്ഥാനത്തുള്ളത്.

Full View

ആകെയുള്ള മാസാന്ത വരുമാനമായ പെന്‍ഷന്‍ കൈപ്പറ്റാനാണ് പാറശാല സ്വദേശിനി സുമംഗല ട്രഷറിയിലെത്തിയത്. ഹെല്‍ത്ത് ഇന്‍സ്പെക്ടറായി വിരമിച്ച സുമംഗലയുടെ ഉള്ള ആരോഗ്യവും നഷ്ടപ്പെടുത്തുകയാണ് വയസു കാലത്ത് പെന്‍ഷന് വേണ്ടിയുള്ള ഈ അലച്ചില്‍. നോട്ട് നിരോധം വഴി ദുരിതത്തിലായ നിരവധി നിരാലംബരാണ് ഇതുപോലെ സംസ്ഥാനത്തുള്ളത്.

പെന്‍ഷന്‍ വാങ്ങിക്കാന്‍ മറ്റാരുമില്ല. എന്തിനും ഈ വയസുകാലത്ത് ഒറ്റക്ക് പോണം. പതിനഞ്ച് വര്‍ഷം മുമ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടറായി റിട്ടയര്‍ ചെയ്തതാണ് സുമംഗല. ഇപ്പോള്‍ ആകെയുള്ള വരുമാനം പെന്‍ഷന്‍ മാത്രവും. അതും നേരത്തിന് കിട്ടാതിരുന്നാല്‍ ജീവിതം തന്നെ മുട്ടിപ്പോകുന്ന സ്ഥിതിയിലാണ് സുമംഗല.

പാറശാല സബ്ട്രഷറിയില്‍ നിന്ന് പരിചയപ്പെട്ട സുമംഗല നോട്ട് നിരോധത്തിലൂടെ ദുരിതത്തിലായവരുടെ പ്രതിനിധി മാത്രമാണ്. വിധവ പെന്‍ഷനും വികലാംഗ പെന്‍ഷനും വാര്‍ധക്യ പെന്‍ഷനും ഒക്കെയായി കിട്ടുന്ന ആയിരവും ആയിരത്തിയഞ്ഞൂറും രൂപയുടെ വരുമാനം കൊണ്ട് ജീവിക്കുന്നവരുടെ കൂടി പ്രതിനിധി

Tags:    

Similar News