ഫലം കാണാതെ ആദിവാസി ഭവനപദ്ധതികള്‍

Update: 2017-08-28 16:07 GMT
ഫലം കാണാതെ ആദിവാസി ഭവനപദ്ധതികള്‍
Advertising

ഇടനിലക്കാരുടെയും മറ്റും ഇടപെടലിലൂടെ കബളിപ്പിക്കപ്പെട്ടവരുടെ നേര്‍ സാക്ഷ്യമാണ് കേരളത്തിലെ പല ആദിവാസി ഊരുകളും.

Full View

സംസ്ഥാനത്തെ ആദിവാസി ഭവന പദ്ധതിക്ക് നാല് പതിറ്റാണ്ടിലധികം പഴക്കമുണ്ട്. 1970 മുതല്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും ഭവനരഹിതരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. ഇടനിലക്കാരുടെയും മറ്റും ഇടപെടലിലൂടെ കബളിപ്പിക്കപ്പെട്ടവരുടെ നേര്‍ സാക്ഷ്യമാണ് കേരളത്തിലെ പല ആദിവാസി ഊരുകളും.

ആദിവാസികള്‍ക്കായി 20ല്‍ അധികം ഭവന പദ്ധതികള്‍ കേരളത്തില്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്. 1970കളില്‍ അട്ടപ്പാടിയിലും വയനാട്ടിലും നടപ്പാക്കിയ സമഗ്ര ആദിവാസി ഊര് വികസനം അഥവാ ഐടിഡിപിയാണ് ആദ്യ പദ്ധതി. പിന്നീട് ജനറല്‍ ഹൗസിങ് സ്‌കീം, ഹഡ്‌കോ, എടിഎസ്പി, ഇന്ദിരാ ആവാസ് യോജന തുടങ്ങി നിരവധി കേന്ദ്ര സംസ്ഥാന പദ്ധതികള്‍ വന്നു.

'ആദിവാസികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 2006ല്‍ പുതിയ ഭവന പദ്ധതി തുടങ്ങി. ഒരു വീടിന് 75,000 രൂപയായിരുന്നു തുടക്കത്തില്‍. തുക ക്രമേണ പരിഷ്‌കരിച്ച് ഇപ്പോള്‍ മൂന്നര ലക്ഷമായിട്ടുണ്ട്. എന്നിട്ടും സംസ്ഥാനത്ത് 20,061 ആദിവാസി കുടുംബങ്ങള്‍ക്ക് ഇപ്പോഴും വീടില്ല. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ ഭവനരഹിതര്‍ 6918 കുടുംബങ്ങള്‍.

പദ്ധതികള്‍ കൂടിയതോടെ ഇടനിലക്കാരും ഏജന്‍സികളും വ്യാപകമായി. ഒപ്പം അഴിമതിയും. പല വീടുകളുടെയും നിര്‍മാണം പാതിവഴിയില്‍ നിലച്ചു. മൂന്ന് ഗഡുക്കളായി കിട്ടേണ്ട തുക ഒരു ഗഡുവില്‍ ഒതുങ്ങി. മാറിവരുന്ന സര്‍ക്കാറുകള്‍ വിവിധ ഭവന നിര്‍മാണ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ആദിവാസികളുടെ അവസ്ഥയ്ക്ക് യൊതൊരു മാറ്റവുമുണ്ടായില്ല.

Tags:    

Similar News