തിരുവമ്പാടിയിലും മത്സരരംഗത്ത് കോണ്‍ഗ്രസ് വിമതന്‍
കോഴിക്കോട് ഡി സി സി മുന്‍ വൈസ് പ്രസിഡണ്ടും കര്‍ഷക കോണ്‍ഗ്രസ് നേതാവുമായ ഡോക്ടര്‍ പി കെ ചാക്കോ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ശക്തമായ മത്സരം നടക്കുന്ന കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ കോണ്‍ഗ്രസ് വിമതന്‍ മത്സര രംഗത്ത്. കോഴിക്കോട് ഡി സി സി മുന്‍ വൈസ് പ്രസിഡണ്ടും കര്‍ഷക കോണ്‍ഗ്രസ് നേതാവുമായ ഡോക്ടര്‍ പി കെ ചാക്കോ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കര്‍ഷക ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമീപനത്തിനെതിരെയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് ഡോക്ടര്‍ പി കെ ചാക്കോ മീഡിയവണ്ണിനോട് പറഞ്ഞു.
ദീര്‍ഘകാലം കോഴിക്കോട് ഡി സി സി ഭാരവാഹിയായിരുന്ന ഡോക്ടര്‍ പി കെ ചാക്കോ തിരുവമ്പാടി സ്വദേശിയാണ്. ഇരുനൂറിലധികം ബന്ധു വീടുകള്‍ തനിക്ക് തിരുവമ്പാടി മണ്ഡലത്തിലുണ്ടെന്നും ഇതിന് പുറമെ കര്‍ഷക താല്‍പര്യം മുന്‍ നിര്‍ത്തിയാണ് മത്സരിക്കുന്നതെന്നതിനാല്‍ താമരശ്ശേരി രൂപതയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായും ഡോ പി കെ ചാക്കോ പറഞ്ഞു.
ലീഗിന് ഇത്തവണയും സീറ്റ് വിട്ടു നല്‍കിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധമുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും വോട്ട് ഡോക്ടര്‍ പി കെ ചാക്കോ പ്രതീക്ഷിക്കുന്നു. വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജു പുന്നക്കലും തിരുവമ്പാടി മണ്ഡലത്തില്‍ ഇന്ന് നാമ നിര്‍ദേശ
പത്രിക നല്‍കി. ജില്ല നേതാക്കളോടൊപ്പമെത്തിയാണ് അദ്ദേഹം പത്രിക നല്‍കിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവമ്പാടി മണ്ഡലത്തിലെ മുക്കം മുന്‍സിപ്പാലിറ്റിയിലുള്‍പ്പെടെ നേടിയ മുന്നേറ്റത്തിന്റെ ആവേശത്തിലാണ് നിയമസഭ തിരഞ്ഞെടുപ്പിലെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മത്സരം.