കേരള പോലീസിന് ആര്‍.എസ്.എസിനോട് മൃദുസമീപനമില്ല; ഡി.ജി.പി
Update: 2017-09-01 03:06 GMT
അഞ്ചേരി ബേബി വധക്കേസില്‍ വിധി പഠിച്ച ശേഷം നടപടിയെന്നും ഡി.ജി.പി മീഡിയാവണ്ണിനോട് പറഞ്ഞു
കേരള പോലീസ് ആര്‍.എസ്.എസിനോട് മൃദുസമീപനം കാട്ടുന്നുവെന്ന ആരോപണം തെറ്റെന്ന് ഡി.ജി.പി ലോക്‍നാഥ് ബെഹ്റ. പോലീസന് പാര്‍ട്ടിയില്ലെന്നും പരാതികള്‍ക്കനുസരിച്ച് നടപടിയെടുക്കുകയാണ് പോലീസ് ചെയ്യുന്നതെന്നും ഡി.ജി.പി പറഞ്ഞു. അഞ്ചേരി ബേബി വധക്കേസില്‍ വിധി പഠിച്ച ശേഷം നടപടിയെന്നും ഡി.ജി.പി മീഡിയാവണ്ണിനോട് പറഞു. യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി പരിശോധിക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ മീഡിയാവണ്ണിനോട് പറഞ്ഞു.