ജിഷ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു

Update: 2017-10-26 05:21 GMT
Editor : admin
ജിഷ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു
Advertising

പ്രതിയെ ഉടന്‍ കണ്ടെത്തുമെന്ന് മാധ്യമങ്ങളോട് പറയുന്ന പോലീസ് ഇക്കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്.

പെരുമ്പാവൂര്‍ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു. ഇതോടെ നിലവില്‍ കസ്റ്റഡിയില്‍ ഉള്ളവരാരും പ്രതികളല്ലെന്ന കാര്യം ഉറപ്പായി. പ്രതിയെ ഉടന്‍ കണ്ടെത്തുമെന്ന് മാധ്യമങ്ങളോട് പറയുന്ന പോലീസ് ഇക്കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഒരാള്‍ ഓടിപോവുന്നത് കണ്ട ആളുകളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് രേഖാ ചിത്രം.ചിത്രത്തില്‍ ഇനിയും വ്യക്തത വരുത്താനുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. നിലവില്‍ കസ്റ്റഡിയില്‍ എടുത്തവരാരെങ്കിലും പ്രതികളാണോ എന്ന കാര്യത്തില്‍ നിഗമനത്തില്‍ എത്താന്‍ കഴിയാത്ത അവസ്ഥയിലാണ് പോലീസ്. ഏറ്റവും ഒടുവില്‍ കണ്ണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തയാളുടെയും പ്രതിയെന്ന് സംശയിക്കുന്നയാളുടെയും വിരലടയാളങ്ങള്‍ തമ്മില്‍ യോജിക്കുകയും ചെയ്തില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം ഇനി ഏത് ദിശയില്‍ കൊണ്ടുപോവണമെന്നറിയാത്ത അവസ്ഥയിലാണ് പോലീസ്. അതേസമയം അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നാണ് പോലീസ് ഭാഷ്യം.

പെണ്‍കുട്ടിയുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും അയല്‍വാസികളെയുമൊക്കെ ഇതിനിടെ ചോദ്യം ചെയ്തു.പക്ഷെ ഇവരില്‍ നിന്നൊന്നും സംശയിക്കത്തക്കതായി ഒന്നും കിട്ടിയിട്ടില്ലെന്നാണ് സൂചന. എട്ടോളെം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News