തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക്: പ്രത്യേക മന്ത്രിസഭായോഗം ചേരും
Update: 2017-10-28 11:28 GMT
കമ്മീഷനെതിരെ നിയമനടപടി ഉള്‍പ്പടെ സ്വീകരിക്കുന്ന കാര്യം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.
കുടിവെള്ള വിതരണം ഉള്‍പ്പടെയുള്ളവക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ ഭാവി പരിപാടികളെ കുറിച്ച് ആലോചിക്കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം. കാരുണ്യ ബനവലന്‍റ് ഫണ്ടിന്‍റെ വിതരണം, റേഷന്‍കട വഴിയുള്ള അരി വിതരണം, സര്‍ക്കാരിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവക്കെല്ലാം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായി വിലക്കേര്‍പ്പെടുത്തുന്നുവെന്നാണ് സര്‍ക്കാരിന്‍റെ ആരോപണം. കമ്മീഷനെതിരെ നിയമനടപടി ഉള്‍പ്പടെ സ്വീകരിക്കുന്ന കാര്യം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. വിജിലന്‍സിന്‍റെ ടോപ് സീക്രട്ട് വിഭാഗത്തെ വിവരാവകാശപരിധിയില്‍ നിന്ന് മാറ്റിയ ഉത്തരവ് സംബന്ധിച്ചും മന്ത്രിസഭായോഗം പരിശോധിക്കും.