കരിപ്പൂര്‍ വിമാത്താവളത്തിന് ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍
Update: 2017-11-05 19:20 GMT
കൂടുതല്‍ തുക നല്‍കാമെന്ന് പറഞ്ഞത് അക്കത്തിലുണ്ടായ പിഴവാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
കരിപ്പൂര്‍ വിമാത്താവളത്തിന് ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കാമെന്ന മുന്‍ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയി. കൂടുതല്‍ തുക നല്‍കാമെന്ന് പറഞ്ഞത് അക്കത്തിലുണ്ടായ പിഴവാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
വിമാനത്താവള വികസനത്തിന് ഭൂമി എറ്റെടുക്കുന്പോള്‍ നല്‍കേണ്ട നഷ്ടപരിഹാര തുക ബജറ്റില്‍ നിന്ന് കണ്ടെത്താനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ചിട്ടി വഴി പണം സമാഹരിക്കാനാണ് സര്‍ക്കാറിന്‍റെ നീക്കം. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നല്‍കുന്ന കാര്യം വിശദമായി പരിഗണിക്കും. സര്‍ക്കാര്‍ പുതിയ വ്യവസായ നയം പ്രഖ്യാപിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.