ധര്‍മ്മടത്ത് സിപിഎം കള്ളവോട്ട് ചെയ്തെന്ന് കോണ്‍ഗ്രസ്; ദൃശ്യങ്ങള്‍ വ്യാജമെന്ന് സിപിഎം
കമ്മീഷന്റെ വെബ്കാസ്റ്റ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടു
പിണറായി വിയയന്‍ മത്സരിച്ച ധര്‍മ്മടത്ത് സിപിഎം പ്രവര്‍ത്തകര്‍ കള്ള വോട്ട് ചെയ്തെന്ന ആരോപണവുമായി യുഡിഎഫ്.
വെബ്കാസ്റ്റിംഗ് ദൃശ്യങ്ങളടക്കം പുറത്തുവിട്ടാണ് യുഡിഎഫിന്റെ ആരോപണം. എന്നാല്‍ കള്ള വോട്ട് ആരോപണം സിപിഎം നിഷേധിച്ചു.
ധര്‍മ്മടം മണ്ഡലത്തിലെ പിണറായി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന 122 മുതല്‍ 133 വരെയുള്ള 6 ബൂത്തുകളിലായി 21 കള്ളവോട്ടുകള്‍ നടന്നെന്നാണ് യുഡിഎഫിന്റെ ആരോപണം. സ്ഥലത്തെ വനിത ഗ്രാമപഞ്ചായത്ത് അംഗം അടക്കമുള്ള സി പിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങളും യുഡിഎഫ് പുറത്തുവിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കി വീഡിയോയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതിനൊപ്പം കള്ളവോട്ട് ചെയ്തെന്ന് ആരോപിക്കപ്പെടുന്നവരുടെ പേരും ബൂത്ത് നമ്പറും വോട്ട് ചെയ്ത സമയവും അടങ്ങിയ പട്ടുകയും യുഡിഎഫ് പുറത്ത് വിട്ടിട്ടുണ്ട്
എന്നാല്‍ കള്ളവോട്ടെന്ന ആരോപണം സിപിഎം നിഷേധിച്ചു. പുറത്തു വന്ന ദൃശ്യങ്ങള്‍ വ്യാജവും അവ്യക്തവുമാണെന്ന് പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കെ കെ രാഗേഷ് പറഞ്ഞു.
ഇതിനിടയില്‍ തലശേരി നിയമസഭാമണ്ഡലത്തില 18 ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ പി അബ്ദുള്ളക്കുട്ടിയും ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിട്ടുണ്ട്.