കാട്ടാക്കടയിലെ ഭൂരഹിതര്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും

Update: 2017-11-28 16:08 GMT
Editor : admin
കാട്ടാക്കടയിലെ ഭൂരഹിതര്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും
Advertising

തിരുവനന്തപുരം കാട്ടാക്കടയില്‍ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പായില്ല.

Full View

തിരുവനന്തപുരം കാട്ടാക്കടയില്‍ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പായില്ല. നാലായിരത്തോളം കുടുംബങ്ങളാണ് ഭൂമിക്കായി കാത്തിരിക്കുന്നത്. സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

വിളപ്പില്‍ശാലയിലെ 552 കുടുംബങ്ങള്‍ ഉള്‍പ്പെടെ 4637 ഭൂരഹിത കുടുംബങ്ങളാണ് കാട്ടാക്കട മണ്ഡലത്തിലുള്ളത്. തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളില്‍ ഭൂമി കണ്ടെത്തിയിട്ടും ഭൂരഹിതര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ഇവരുടെ ആരോപണം. ഭൂമി ആവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ ഇവര്‍ നടത്തിയിരുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയപ്പോള്‍ ഉടന്‍ ഭൂമി നല്‍കാമെന്ന് മുഖ്യമന്ത്രി തന്നെ വാഗ്ദാനം നല്‍കി. എന്നാല്‍ പിന്നീട് ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതേ തുടര്‍ന്നാണ് ഇന്നലെ ഭൂരഹിതര്‍ ഒത്തുചേര്‍ന്ന് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്.

വാഗ്ദാനങ്ങള്‍ക്കപ്പുറം നടപടികളാണ് വേണ്ടതെന്ന് ഭൂരഹിതര്‍ പറയുന്നു. മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി കൈമാറുന്നത് വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News