എറണാകുളം ജനറല്‍ ആശുപത്രിയില്‍ നെഫ്രോളജിസ്റ്റില്ല; വൃക്കരോഗികള്‍ ദുരിതത്തില്‍

Update: 2017-12-03 15:40 GMT
എറണാകുളം ജനറല്‍ ആശുപത്രിയില്‍ നെഫ്രോളജിസ്റ്റില്ല; വൃക്കരോഗികള്‍ ദുരിതത്തില്‍
Advertising

ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്ക് നിര്‍ബന്ധിത ഡിസ്ചാര്‍ജ്ജ് നല്‍കി പറഞ്ഞയക്കാനാണ് തീരുമാനം

Full View

എറണാകുളം ജനറല്‍ ആശുപത്രിയിലെ നെഫ്രോളജിസ്റ്റിനെ സ്ഥലം മാറ്റിയതോടെ വൃക്കരോഗികള്‍ ദുരിതത്തില്‍. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്ക് നിര്‍ബന്ധിത ഡിസ്ചാര്‍ജ്ജ് നല്‍കി പറഞ്ഞയക്കാനാണ് തീരുമാനം. ഡയാലിസിസിനും മറ്റുമായി ഇരുപതോളം രോഗികളാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

വൃക്കരോഗികള്‍ക്ക് ഡയാലിസിസിനും അനുബന്ധ പരിശോധനകള്‍ക്കുമാണ് നെഫ്രോളജിസ്റ്റിന്റെ സേവനം വേണ്ടിവരുന്നത്. ജോലി ക്രമീകരണത്തിന്റെ ഭാഗമായാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നെഫ്രോളജിസ്റ്റിനെ നിയമിച്ചത്. ആറ് മാസത്തെ നിയമന കാലാവധി ചൊവ്വാഴ്ച അവസാനിക്കും. പകരം നിയമനവും ഉണ്ടായിട്ടില്ല. ചികിത്സ അസാധ്യമായതോടെ ഡിസ്ചാര്‍ജ്ജ് എഴുതി വാങ്ങാനാണ് രോഗികള്‍ക്ക് ലഭിച്ച നിര്‍ദ്ദേശം.

കോട്ടയം മെഡിക്കല്‍ കോളേജിലേക്കാണ് ഇവിടെ നിന്നും റഫര്‍ ചെയ്യുന്നത്. ഇത് അസൌകര്യമാകുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരും. അവിടെ ഒരു തവണത്തെ ചികിത്സയ്ക്ക് തന്നെ 50000ല്‍ പരം രൂപ ചിലവ് വരും. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക രോഗ വിഭാഗത്തില്‍ ഒപി അടക്കം ദിനവും 200ല്‍ പരം രോഗികള്‍ ചികിത്സ തേടുന്നുണ്ട്. ഇക്കാര്യം ആരോഗ്യ വകുപ്പ് ഡയറക്ടറെ നേരിട്ട് അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.

Tags:    

Similar News