വിപണിവില നല്‍കിയാലും മലാപ്പറമ്പ് സ്കൂള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കില്ലെന്ന് മാനേജര്‍
എന്നാല്‍ നടപടികള്‍ സങ്കീര്‍ണമാണെങ്കിലും ഏറ്റെടുക്കല്‍ തീരുമാനം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി....
കോഴിക്കോട് മലാപ്പറന്പ് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചാല്‍ വിട്ടുകൊടുക്കില്ലെന്ന് സ്കൂള്‍ മാനേജര്‍. സ്ഥലത്തിന് വിപണി വില നല്‍കിയാല്‍ പോലും സര്‍ക്കാറിന് വിട്ടുകൊടുക്കില്ല. എന്നാല്‍ നടപടികള്‍ സങ്കീര്‍ണമാണെങ്കിലും ഏറ്റെടുക്കല്‍ തീരുമാനം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് അടച്ചുപൂട്ടിയ മലാപ്പറന്പ് എയുപി സ്കൂള്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സ്കൂള്‍ വിട്ടുകൊടുക്കില്ലെന്ന് മാനേജര്‍ പികെ പത്മരാജന്റെ പ്രഖ്യാപനം. വിപണി വില നല്‍കിയാലും സ്കൂള്‍ വിട്ടുകൊടുക്കില്ല.
നടപടികള്‍ സങ്കീര്‍ണമാണെങ്കിലും എത്രയും പെട്ടെന്ന് ഏറ്റെടുക്കല്‍ തീരുമാനം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. സ്കൂള്‍ പൂട്ടിയതോടെ കലക്‌ട്രേറ്റിലെ താല്‍ക്കാലിക ക്ലാസ്‌മുറികളിലാണ് കുട്ടികള്‍ പഠനം നടത്തുന്നത്. ഇവിടെ ഉച്ചഭക്ഷണം ലഭിക്കുന്നില്ലെന്ന് ഇന്നലെ മീഡിയവണ‍്‍ റിപ്പോര്‌ട്ട് ചെയ്തിരുന്നു. ഇത് പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു