ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് നടപടിയില്‍ ഉന്നതതല അന്വേഷണം
Update: 2017-12-11 22:08 GMT
എഡിജിപി നിഥിന് അഗര്‍വാളിനാണ് അന്വേഷണ ചുമതല
ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് നടപടിയില്‍ ഉന്നതതല അന്വേഷണം. എഡിജിപി നിഥിന് അഗര്‍വാളിനാണ് അന്വേഷണ ചുമതല. മഹിജയുടെ പരാതി പരിഗണിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
പൊലീസിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് ഐജി മനോജ് എബ്രഹാം സമര്‍പ്പിച്ചത്. അതേസമയം തങ്ങള്‍ക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായെന്ന നിലപാടില്‍ മഹിജയും സഹോദരനും ഉറച്ചുനിന്ന സാഹചര്യത്തിലാണ് ഉന്നതതല അന്വേഷണം. പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ ഫോണില്‍ വിളിച്ച് മഹിജയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു.