ലോകത്തിലെ രണ്ടാമത്തെ പുഷ്പഭീമന്‍ വയനാട്ടില്‍ വിരിഞ്ഞു

Update: 2017-12-14 18:20 GMT
Editor : admin
ലോകത്തിലെ രണ്ടാമത്തെ പുഷ്പഭീമന്‍ വയനാട്ടില്‍ വിരിഞ്ഞു
Advertising

അമോര്‍ഫോ ഫാലസ് ടൈറ്റാനം എന്ന ചെടിയാണ് പേര്യയിലെ ഗുരുകുലം ബൊട്ടാനിക്കല്‍ സാങ്ച്വറിയില്‍ വിരിഞ്ഞത്

Full View

പുഷ്പ ഭീമന്‍ വയനാട്ടില്‍ പൂത്തു. ചേനയിനത്തില്‍പ്പെട്ട പുഷ്പം. രാജ്യത്ത് ആദ്യമെന്ന് ഗുരുകുലം ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍ അധികൃതര്‍.

ലോകത്തെ രണ്ടാമത്തെ പുഷ്പഭീമന്‍ വയനാട്ടില്‍ വിരിഞ്ഞു. ചേനയുടെ വര്‍ഗത്തില്‍പ്പെട്ട അമോര്‍ഫോ ഫാലസ് ടൈറ്റാനം എന്ന ചെടിയാണ് പേര്യയിലെ ഗുരുകുലം ബൊട്ടാനിക്കല്‍ സാങ്ച്വറിയില്‍ വിരിഞ്ഞത്. രാജ്യത്ത് ആദ്യമായാണ് ഈ പുഷ്പം വിരിയുന്നതെന്ന് ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍ അധികൃതര്‍ അവകാശപ്പെടുന്നു.

നിത്യഹരിത വനങ്ങളില്‍ മാത്രം കണ്ടുവരുന്ന ചെടിയാണിത്. ഇന്തോനേഷ്യയിലെ സുമാത്രയാണ് ജന്മദേശം. എട്ടുവര്‍ഷം മുന്‍പ്, ഗുരുകുലം ബൊട്ടാനിക്കല്‍ ഗാര്‍ഡന്റെ ഉടമയായിരുന്ന ജര്‍മന്‍ സ്വദേശി വൂഫ് ഗാങ് തൊയോകാഫിന്, ജര്‍മനിയിലെ സുഹൃത്ത് സമ്മാനമായി നല്‍കിയതായിരുന്നു ഈ സസ്യം. പൂവ് വിരിഞ്ഞു കാണാന്‍ വയനാട്ടിലുള്ളവര്‍ കാത്തിരുന്നത് കഴിഞ്ഞ എട്ട് വര്‍ഷമാണ്.

പുഷ്പ ഭീമനെ കാണാന്‍ വിദ്യാര്‍ഥികളും പരിസ്ഥിതി സ്നേഹികളും അടക്കം നിരവധി പേര്‍ എത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തൊയോകാഫ് ആരംഭിച്ച ഗുരുകുലം അദ്ദേഹത്തിന്റെ മരണശേഷം ട്രസ്റ്റ് ഏറ്റെടുക്കുകയായിരുന്നു. അപൂര്‍വ സസ്യങ്ങള്‍ അടങ്ങുന്ന ഗാര്‍ഡനിലേയ്ക്ക് പഠനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News