ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സ്വാഗതം ചെയ്ത് എസ്എഫ്‌ഐ

Update: 2017-12-14 12:57 GMT
Editor : admin
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സ്വാഗതം ചെയ്ത് എസ്എഫ്‌ഐ
Advertising

ഇന്ത്യയിലാദ്യമായാണ് ഒരു വിദ്യാര്‍ഥി സംഘടനയുടെ അംഗത്വഫോമില ഭിന്നലിംഗക്കാര്‍ ഇടം നേടുന്നത്.

Full View

എസ്എഫ്‌ഐയില്‍ ഇനി ഭിന്നലിംഗക്കാര്‍ക്കും അംഗത്വം ലഭിക്കും. ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക കോളം അനുവദിച്ചാണ് എസ്എഫ്‌ഐയുടെ പുതിയ അംഗത്വ ഫോം. ഇന്ത്യയിലാദ്യമായാണ് ഒരു വിദ്യാര്‍ഥി സംഘടനയുടെ അംഗത്വഫോമില ഭിന്നലിംഗക്കാര്‍ ഇടം നേടുന്നത്.

എസ്എഫ്‌ഐയില്‍ ഭിന്നലിംഗക്കാര്‍ക്ക് നേരത്തെയും അംഗങ്ങളാകാമായിരുന്നുവെങ്കിലും അംഗത്വഫോമില്‍ ഇവര്‍ക്ക് പ്രത്യേക കോളം അനുവദിച്ചിരുന്നില്ല. ഈ വര്‍ഷം മുതല്‍ ആണ്‍, പെണ്‍ എന്നിവയ്‌ക്കൊപ്പം
മറ്റുള്ളവര്‍ എന്നൂകൂടി രേഖപ്പെടുത്തിയ ഫോമാണ് വിതരണം ചെയ്യുന്നത്.

രാജസ്ഥാനില്‍ വെച്ചു നടന്ന ദേശീയ സമ്മേളനത്തിലെടുത്ത തീരുമാനപ്രകാരമാണ് അംഗത്വഫോമിലെ മാറ്റം. മറ്റു സംസ്ഥാനങ്ങളിലും ഇതേ മാതൃകയിലായിരിക്കും അംഗത്വ ഫോം വിതരണം.

അപേക്ഷാ ഫോമിലെ മാറ്റത്തെ സ്വാഗതം ചെയ്യുന്നുവെന്നും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് മുഖ്യധാരയില്‍ ഇടംലഭിക്കാന്‍ ഇത് സഹായിക്കുമെന്നും കേരള സെക്ഷ്വല്‍ മൈനോറിറ്റി ഫോറം സെക്രട്ടറി ശീതള്‍ ശ്യാം പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News