മാണിക്കെതിരെ വീണ്ടും ത്വരിതപരിശോധന
Update: 2017-12-15 03:37 GMT
പണം കൈപ്പറ്റി സ്വര്‍ണ്ണവ്യാപാരികള്‍ക്ക് നികുതിയിളവ് പ്രഖ്യാപിച്ചെന്ന പരാതിയിലാണ് പരിശോധന
സ്വര്‍ണ്ണവ്യാപാരികളില്‍ നിന്ന് പണം വാങ്ങിയെന്ന പരാതിയില്‍ മുന്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എം മാണിക്കെതിരെ ത്വരിതപരിശോധന. 2014-ലെ സംസ്ഥാന ബജറ്റില്‍ വന്‍കിട സ്വര്‍ണ്ണ വ്യാപാരികള്‍ക്ക് അനുകൂലമായി നികുതിയിളവ് പ്രഖ്യാപിച്ചെന്ന പരാതിയിലാണ് അന്വേഷണം. വിജിലന്‍സ് എറണാകുളം യൂണിറ്റിനാണ് അന്വേഷണ ചുമതല. പരാതിക്കാരായ ചെറുകിട സ്വര്‍ണ്ണ വ്യാപരികളില്‍ നിന്നും കെ.എം മാണിയില്‍ നിന്നും അന്വേഷണ സംഘം ഉടന്‍ മൊഴിയെടുക്കും.