ജി ശശിധരനെ വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സ്ഥാനത്ത് നിന്ന് നീക്കും
Update: 2017-12-15 06:16 GMT
വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ജി ശശിധരനെ സ്ഥാനത്ത് നിന്ന് നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു
വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ജി ശശിധരനെ സ്ഥാനത്ത് നിന്ന് നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ നടപടി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറായിരുന്നു ശശിധരന്‍. പുതിയ ആളെ നിയമിക്കാനുള്ള പാനല്‍ തയ്യാറാക്കാന്‍ അഡ്വക്കറ്റ് ജനറല്‍ സി പി സുധാകര പ്രസാദിനോട് സര്‍ക്കാര്‍ ആവിശ്യപ്പെട്ടിട്ടുണ്ട്.