ജോയിന്റ് ആര്‍ടിഒയെ സ്ഥലം മാറ്റണമെന്ന വിജിലന്‍സ് ശിപാര്‍ശ അട്ടിമറിച്ചതായി ആരോപണം

Update: 2017-12-17 06:35 GMT
Editor : admin
ജോയിന്റ് ആര്‍ടിഒയെ സ്ഥലം മാറ്റണമെന്ന വിജിലന്‍സ് ശിപാര്‍ശ അട്ടിമറിച്ചതായി ആരോപണം
Advertising

കൊല്ലം കരുനാഗപ്പള്ളി സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥക്കെതിരായ ശിപാര്‍ശയാണ് സര്‍ക്കാര്‍ മുക്കിയത്

Full View

അഴിമതിയുടെ പേരില്‍ ജോയിന്റ് ആര്‍ടിഒയെ സ്ഥലം മാറ്റണമെന്ന വിജിലന്‍സ് ശിപാര്‍ശ അട്ടിമറിച്ചു. കൊല്ലം കരുനാഗപ്പള്ളി സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥക്കെതിരായ ശിപാര്‍ശയാണ് സര്‍ക്കാര്‍ മുക്കിയത്. രാഷ്ട്ട്രീയ ബന്ധം മൂലമാണ് ജോയിന്റ് ആര്‍ടിഒക്കെതിരെ നടപടി ഉണ്ടാകാതിരിക്കുന്നതെന്നാണ് ആരോപണം.

ഏജന്റുമാര്‍ വഴി മാത്രം ഇടപാടുകള്‍ നടക്കുന്നെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് 2014 ലാണ് കൊല്ലം കരുനാഗപ്പള്ളിയിലെ സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഏജന്റുമാരുടെ രഹസ്യ കോഡ് പകര്‍ത്തിയിരുന്ന നിരവധി അപേക്ഷകള്‍ പിടിച്ചെടുത്തു. ജോയിന്റ് ആര്‍ടിഒ അടക്കം 13 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റണമെന്നും വിജിലന്‍സ് ശിപാര്‍ശ ചെയ്തിരുന്നു. ശിപാര്‍ശ നടപ്പാക്കിയെങ്കിലും കരുനാഗപ്പള്ളി ജോയിന്റ് ആര്‍ടിഒ യെ മാത്രം സ്ഥലം മാറ്റിയില്ല. ഇവരെ വടക്കന്‍ ജില്ലയിലേക്ക് മാറ്റണമെന്നായിരുന്നു വിജിലന്‍സ് ശിപാര്‍ശ. 2012 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒ എന്നിവര്‍ക്ക് ഒരു ഓഫീസില്‍ ഒരു വര്‍ഷം മാത്രമാണ് കാലാവധി. ഇത് രണ്ടും ലംഘിച്ചാണ് ജോയിന്റ് ആര്‍ടിഒ മൂന്ന് വര്‍ഷമായി കരുനാഗപ്പള്ളിയില്‍ തുടരുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News