അമീറുല്‍ ഇസ്‌ലാമിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

Update: 2017-12-18 22:13 GMT
Advertising

ആടിനെ ലൈംഗിക വൈകൃതത്തിന് ഉപയോഗിച്ചെന്ന കേസില്‍ കുറുപ്പംപടി പൊലീസ് അമീറുള്ളിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.....

Full View

ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ റിമാന്‍ഡ് കാലാവധി ജൂലൈ 27 വരെ നീട്ടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കാലാവധി നീട്ടിയത്. രാവിലെ കേസ് പരിഗണിച്ച കുറുപ്പംപ്പടി മജിസ്ട്രേറ്റ് കോടതി , കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് അമീറുല്‍ ഇസ്‌ലാമിനെ ഇന്ന് രാവിലെ കുറുപ്പംപടി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. 2016ലെ പട്ടിക ജാതി- പട്ടിക വര്‍ഗ പീഡന നിരോധ നിയമ പ്രകാരം പ്രത്യേക കോടതി കേസ് പരിഗണിക്കണമെന്ന അസിസ്റ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യം അംഗീകരിച്ച കോടതി കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി.

അമീറുല്‍ ഇസ്ലാമിനെ ഇന്ന് തന്നെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് പരിഗണിച്ച സെഷന്‍സ് കോടതി അമീറുല്‍ ഇസ്ലാമിന്റെ റിമാന്‍ഡ് കാലാവധി ജൂലൈ 27വരെ നീട്ടി.ആടിനെ ലൈംഗിക വൈകൃതത്തിന് ഉപയോഗിച്ചെന്ന കേസില്‍ കുറുപ്പംപടി പൊലീസ് അമീറുള്ളിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് കുറുപ്പംപടി മജിസ്ട്രേറ്റ് കോടതി വെള്ളിയാഴ്ച പരിഗണിക്കും.

Tags:    

Similar News