സ്ഥാനാര്‍ഥി നിര്‍ണയം: വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ചെന്നിത്തല
Update: 2017-12-19 04:58 GMT
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള ആറാം ദിവസത്തെ സ്ക്രീനിങ് കമ്മിറ്റിയിലും തര്‍ക്കം പരിഹരിക്കാനായില്ല.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള ആറാം ദിവസത്തെ സ്ക്രീനിങ് കമ്മിറ്റിയിലും തര്‍ക്കം പരിഹരിക്കാനായില്ല. ഉമ്മന്‍ചാണ്ടിയും വിഎം സുധീരനും നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയാറല്ലെന്ന് വ്യക്തമാക്കിയതോടെയാണ് തീരുമാനം അനിശ്ചിതത്വത്തിലാക്കിയത്. കേരളത്തിലെ നേതാക്കള്‍ വൈകിട്ട് വീണ്ടും സോണിയാഗാന്ധിയെ കാണും. ഇതിനിടെ സ്ഥാനാര്‍ഥി നിര്‍ണയത്തെ കുറിച്ച് ഇപ്പോള്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.