തന്നെ മാറ്റിയതില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് സെന്‍കുമാര്‍; ഗവര്‍ണറെ കണ്ടു

Update: 2017-12-21 20:26 GMT
Editor : admin | admin : admin
തന്നെ മാറ്റിയതില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് സെന്‍കുമാര്‍; ഗവര്‍ണറെ കണ്ടു
Advertising

ചുമതലയില്‍ നിന്ന് മാറ്റിയെന്ന സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചിട്ടില്ല. വാശി പിടിച്ച് ഡിജിപി സ്ഥാനത്തിരിക്കുന്നതില്‍ അര്‍ഥമില്ല....

Full View

സംസ്ഥാന സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് ഡിജിപി ടിപി സെന്‍കുമാര്‍. ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുന്ന കാര്യം മാന്യമായി അറിയിക്കാമായിരുന്നുവെന്ന് സെന്‍കുമാര്‍ പറഞ്ഞു.ലോക്നാഥ് ബെഹ്റയെ ആവിശ്യമുള്ളതുകൊണ്ടാണ് സര്‍ക്കാരിന് ടിപി സെന്‍കുമാറിനെ ആവിശ്യമില്ലാത്തതെന്നും പ്രതികരിച്ചു. പുതുതായി നല്‍കിയ പോലീസ് ഹൌസിംഗ് കണ്‍സ്ട്രക്ഷന്‍ സിഎംഡി സ്ഥാനത്ത് സെന്‍കുമാര്‍ ഉടന്‍ ചുമതലയേല്‍ക്കില്ല.

ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ സര്‍വ്വീസിലിരുന്ന് സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കുന്ന അപൂര്‍വ്വ സംഭവമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ലോക്നാഥ് ബെഹ്റയല്ല ടിപി സെന്‍കുമാറെന്ന് പറഞ്ഞായിരുന്നു പിന്നീടുള്ള വിമര്‍ശങ്ങള്‍ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതിന് തൊട്ട് പിന്നാലെ തന്നെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അത്യപ്തി സെന്‍കുമാര്‍ തുറന്ന് പറഞ്ഞിരുന്നു.തന്നെക്കാള്‍ ജൂനിയറായ ഉദ്യോഗസ്ഥന്‍റെ കീഴില്‍ തത്ക്കാലം പ്രവര്‍ത്തിക്കാന്‍ ഇല്ലെന്നാണ് സെന്‍കുമാറിന്‍റെ തീരുമാനം.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമിച്ച പോലീസ് ഹൌസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ സിഎംഡി സ്ഥാനത്ത് ഉടന്‍ ചുമതലയേല്‍ക്കില്ല.കേന്ദ്രസര്‍വ്വീസിലേക്ക് പോകാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്.ആഭ്യന്തര വകുപ്പിനെതിരെ പരസ്യമായി രംഗത്ത് വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടി എന്തായിരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News