വെടിവെക്കുകയല്ല, തിരുത്തുകയാണ് വേണ്ടത്: മാവോ വേട്ടക്കെതിരെ വിഎസ്
മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെതിരെ വീണ്ടും വി എസ് അച്യുതാനന്ദന്.
മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെതിരെ വീണ്ടും വി എസ് അച്യുതാനന്ദന്. വെടിവെക്കുകയല്ല, തിരുത്തുകയാണ് വേണ്ടതെന്ന നിലപാട് വിഎസ് പരസ്യമായി പറഞ്ഞു. പോലീസ് നടപടിയെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിന്തുണക്കുമ്പോഴാണ് വിഎസിന്റെ എതിര് നിലപാട്
പോലീസ് നടപടിയെ പിന്തുണച്ച് കോടിയേരി ബാലകൃഷ്ണന് ദേശാഭിമാനിയില്‍ ലേഖനം എഴുതിയ ദിവസം തന്നെയാണ് എതിര് സ്വരം വിഎസ് ഉയര്‍ത്തിയത്. ഏറ്റുമുട്ടല്‍ നടന്നുവെന്ന ഡിജിപിയുടെ വാദം അവിശ്വസിക്കേണ്ടതില്ലന്നായിരുന്നു കോടിയേരിയുടെ നിലപാട്. എതിരഭിപ്രായമുള്ളവരെ വെടിവെച്ച് വീഴ്ത്തണമെന്ന അഭിപ്രായം എല്‍ഡിഎഫിനോ സിപിഎമ്മിനോയില്ലന്ന കാര്യവും കോടിയേരി ചൂണ്ടിക്കാട്ടി. എന്നാല്‍ മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വിഎസ് ചെയ്തത്.
പോലീസിനെ പിന്തുണച്ച് മുഖ്യമന്ത്രി ആവര്‍ത്തിച്ച് രംഗത്ത് വരുന്നതിനിടെയാണ് വിഎസിന്റെ എതിര്‍പ്പെന്നത് ശ്രദ്ധേയമാണ്. വിഎസിന്റെ നിലപാട് തന്നെയാണ് സിപിഐക്കും.