ഫോണ്‍ ചോര്‍ത്തല്‍: ജേക്കബ് തോമസിന്റെ പരാതി അന്വേഷിക്കും

Update: 2017-12-26 00:09 GMT
Editor : Sithara
ഫോണ്‍ ചോര്‍ത്തല്‍: ജേക്കബ് തോമസിന്റെ പരാതി അന്വേഷിക്കും
Advertising

തന്റെ ഫോണ്‍ ചോര്‍ത്തുന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ്ബ് തോമസ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു.

Full View

ഫോണ്‍ ചോര്‍ത്തുന്നുവെന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും അന്വേഷണ ചുമതല. സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിക്കുക.

ജേക്കബ് തോമസിന്റെ പരാതി വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥന്റെ കാര്യത്തില്‍ തീരുമാനമാകും. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഡിജിപി രാജേഷ് ദിവാന് ചുമതല നല്‍കാനാണ് കൂടുതല്‍ സാധ്യത. മറ്റ് രണ്ട് ഡിജിപിമാരേയും പരിഗണിക്കുന്നുണ്ട്.

ആഭ്യന്തര വകുപ്പ് അറിയാതെ ഫോണ്‍ ചോര്‍ത്താനാവില്ലന്നിരിക്കെ ജേക്കബ് തോമസ് നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. വിഷയം പ്രതിപക്ഷം നാളെ സഭയില്‍ ഉന്നയിക്കുന്നതിന് മുന്‍പ് അന്വേഷണം പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ നീക്കം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News