എല്‍ഡിഎഫ് സീറ്റ് വിഭജനം; ഐഎന്‍എല്ലിന് അതൃപ്തി
Update: 2017-12-27 09:18 GMT
വിജയ സാധ്യതയുള്ള രണ്ട് സീറ്റുകള്‍ ഉള്‍പ്പെടെ അഞ്ച് സീറ്റുകള്‍ വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം
എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ ഐഎന്‍എല്ലിന് അതൃപ്തി. വിജയ സാധ്യതയുള്ള രണ്ട് സീറ്റുകള്‍ ഉള്‍പ്പെടെ അഞ്ച് സീറ്റുകള്‍ വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.
കോഴിക്കോട് സൌത്ത് , കാസര്‍ഗോഡ് ,കൊണ്ടോട്ടി സീറ്റുകള്‍ ഐഎന്‍എല്ലിന് നല്കാന് എല്‍ഡിഎഫ് സന്നദ്ധമാണ്. വിജയസാധ്യതയുള്ള ഒരു സീറ്റ് അധികം വേണമെന്ന പാര്‍ട്ടിയുടെ ആവശ്യം എല്‍ഡിഎഫ് പരിഗണക്കാത്തതാണ് ഐഎന്‍എല്ലിന്റെ അതൃപ്തിക്ക് കാരണം.
ദേശീയ ജനറല്‍ സെക്രട്ടറി അഹ്മദ് ദേവര്‍കോവില്‍ അടക്കമുള്ളവര്‍ മല്‍സരിക്കാന്‍ സന്നദ്ധരായി രംഗത്തുണ്ട്. ഇവര്‍ക്കെല്ലാം മല്‍സരിക്കാനുള്ള സീറ്റ് ഇല്ലാത്തതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.