വിഴിഞ്ഞം കരാറിലെ സിഎജി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന് വിഡി സതീശന്‍

Update: 2017-12-30 13:35 GMT
Editor : Jaisy
വിഴിഞ്ഞം കരാറിലെ സിഎജി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന് വിഡി സതീശന്‍
Advertising

കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കി

വിഴിഞ്ഞം കരാറിലെ സിഎജി റിപ്പോര്‍ട്ട് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യണമെന്ന് വിഡി സതീശന്‍. ഇതാവശ്യപ്പെട്ട് സതീശന്‍ കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കി.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് സംസ്ഥാന താല്‍പര്യം ഹനിക്കുന്നതാണെന്നും നിയമവിരുദ്ധമാണെന്നും സിഎജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് കോണ്‍ഗ്രസിനെതിരെ വിമര്‍ശങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് സതീശന്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യമുന്നയിച്ചിരിക്കുന്നത്. അദാനിക്ക് 29000 കോടിയുടെ അധിക ലാഭമുണ്ടാക്കിക്കൊടുക്കാനെ കരാര്‍ ഉപകരിക്കുവെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. 7525 കോടി മുടക്കി നിര്‍മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനായി 67 ശതമാനം തുകയും മുടക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News