ഭരതനാട്യവേദിയില്‍ സിഡി നിന്നുപോയിട്ടും ആട്ടം പിഴക്കാതെ അരുണ്‍
കലാപ്രകടനത്തിന് മാത്രമല്ല, നിശ്ചയദാര്‍ഢ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രകാശനത്തിന് കൂടിയാണ് കലോത്സവ വേദികള്‍ സാക്ഷിയാവുന്നത്.
കലാപ്രകടനത്തിന് മാത്രമല്ല, നിശ്ചയദാര്‍ഢ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രകാശനത്തിന് കൂടിയാണ് കലോത്സവ വേദികള്‍ സാക്ഷിയാവുന്നത്. ഭരതനാട്യ മത്സരത്തിനിടെ സിഡി പണി മുടക്കിയെങ്കിലും അരുണ്‍ അശോക് എന്ന മിടുക്കന്‍ പിന്നണിയുടെ അകമ്പടിയില്ലാതെ തന്നെ മത്സരം പൂര്‍ത്തിയാക്കി
ഹയര്‍ സെക്കന്ററി ആണ്‍കുട്ടികളുടെ ഭരതനാട്യം. പിന്നണിയിലൊഴുകുന്ന കീര്‍ത്തനത്തിനൊത്ത് ചുവട് വെക്കുകയാണ് ചെസ്റ്റ് നമ്പര്‍ 112. പെട്ടെന്ന് കീര്‍ത്തനം നിലച്ചു. വേദിയില്‍ ചിലങ്കയുടെ ശബ്ദം മാത്രംഭാവം പതറാതെ താളം ഇടറാതെ നൃത്തം മുന്നോട്ട് തന്നെ. വീര്‍പ്പടക്കിപ്പിടിച്ചിരുന്ന സദസ്സിന്‌റെ പിരിമുറുക്കം നിലക്കാത്ത കരഘോഷത്തിന് വഴിമാറി.
കാസര്‍കോട് കട്ടഞ്ചാല്‍ എച്ച്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അരുണ്‍ അശോകന്‍ ആള് പുലി തന്നെ. എട്ടാം ക്ലാസ് മുതല്‍ സംസ്ഥാന കലോത്സവത്തില്‍ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലുമൊക്കെ സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടിയ അരുണിനെ ഇത്തവണ സിഡി ചതിച്ചെങ്കിലും സംഘാടകര്‍ കൈവിട്ടില്ല. ഒരു അവസരം കൂടി നല്‍കി. ഇനി സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും അരുണിന്‌റെ മനക്കട്ടിക്ക് എ ഗ്രേഡ് തന്നെ കൊടുക്കണം.