തിരുവനന്തപുരം ഇനി കേന്ദ്രത്തിന്റെ സ്‍മാര്‍ട്ട് നഗര പദ്ധതിയുടെ ഭാഗം
Update: 2018-01-02 20:35 GMT
കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് നഗര പദ്ധതിയില്‍ തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് നഗര പദ്ധതിയില്‍ തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തി. തിരുവനന്തപുരം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരങ്ങളെയാണ് പുതുതായി പദ്ധതിയുടെ ഭാഗമാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിലാണ് തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തിയത്. ഈ ഘട്ടത്തില്‍ നഗരത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അടുത്ത ഘട്ടത്തിലേക്കുള്ള ഫണ്ട് അനുവദിക്കുക.