കാവേരി പ്രശ്നം; മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Update: 2018-01-04 21:05 GMT
കാവേരി പ്രശ്നം; മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
Advertising

ബംഗലൂരുവില്‍ നിന്നുള്ള പ്രത്യേക ട്രെയിന്‍ രാവിലെ 11.15ന് പുറപ്പെടും

Full View

കര്‍ണാടകയിലും തമിഴിനാട്ടിലും സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ബംഗലൂരുവില്‍ നിന്നുള്ള പ്രത്യേക ട്രെയിന്‍ രാവിലെ 11.15ന് പുറപ്പെടും. കെഎസ്ആര്‍ടിസി ഭാഗികമായി സര്‍വീസ് നടത്തുന്നുണ്ട്.

സംഘര്‍ഷത്തെ തുടര്‍ന്ന് സ്വകാര്യ ബസ് എജന്‍സികള്‍ സര്‍വീസുകള്‍ റദ്ദാക്കിയത് ഓണത്തിന് നാടിലെത്താനിരുന്ന മലയാളികളടക്കമുള്ളവരെ വലച്ചു. മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സജ്ജീകരണം ഏര്‍പ്പെടുത്തി. ബംഗലൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് രാവിലെ 11.15ന് ട്രെയിന്‍ പുറപ്പെടും. ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ളവര്‍ക്കായി മറ്റൊരു ട്രെയിന്‍ സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്. നാട്ടിലെത്താന്‍ കഴിയാത്ത മലയാളികള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യസേവനങ്ങളും ഉറപ്പാക്കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.
മലയാളികളെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഗതാഗത വകുപ്പ് പ്രത്യേക കോര്‍ഡിനേറ്ററെ ബംഗലൂരുവിലേക്ക് അയച്ചിട്ടുണ്ട്.

കേരള ഡിജിപി കര്‍ണാടക പൊലീസ് മേധാവിയുമായി നടത്തിയ ചര്‍ച്ചയില്‍ നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് സുരക്ഷയൊരുക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലേക്കുള്ള കര്‍ണാടക ആര്‍ടിസി സര്‍വീസുകളും റദ്ദാക്കിയെങ്കിലും കേരളത്തിലേക്ക് ബാഗികമായി സര്‍വീസ് നടത്തുന്നുണ്ട്. സ്ഥിതിഗതികള്‍ വിലയിരുക്തുന്നതിന് കര്‍ണാടക സര്‍ക്കാര്‍ അടിയന്തര യോഗം ചേരും. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാഞ്ജന ഇന്ന് കൂടി തുടരും. ഇരുപതിലധികം ഇടങ്ങളി‍ലേക്ക് കര്‍ഫ്യൂ വ്യാപിപ്പിച്ചു. സുരക്ഷ ശക്തമാക്കുന്നതിനായി സംസ്ഥാനത്ത് കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News