ജിഷയുടെ കൊലപാതകം; ഇല്ലാതായത് നിര്‍ദ്ധന കുടുംബത്തിന്റെ പ്രതീക്ഷകള്‍

Update: 2018-01-04 07:47 GMT
Editor : admin
ജിഷയുടെ കൊലപാതകം; ഇല്ലാതായത് നിര്‍ദ്ധന കുടുംബത്തിന്റെ പ്രതീക്ഷകള്‍
Advertising

അവസാന വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ ജിഷയെ പഠിപ്പിക്കുന്നതിന് വീട്ടുജോലിയെടുത്താണ് മാതാവ് രാജേശ്വരി പണം കണ്ടെത്തിയിരുന്നത്.

Full View

ജിഷയുടെ കൊലപാതകത്തിലൂടെ ഇല്ലാതായത് നിര്‍ദ്ധനരും നിരാശ്രയരുമായ കുടുംബത്തിന്റെ പ്രതീക്ഷകളാണ്. അവസാന വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ ജിഷയെ പഠിപ്പിക്കുന്നതിന് വീട്ടുജോലിയെടുത്താണ് മാതാവ് രാജേശ്വരി പണം കണ്ടെത്തിയിരുന്നത്. കുടിവെള്ളം പൊലും നിഷേധിച്ച സമൂഹത്തിനിടയില്‍ നിരവധി മാനസിക പീഢനങ്ങള്‍‌ സഹിച്ചാണ് ജിഷയും കുടുംബവും താമസിച്ചിരുന്നത്.

ജിഷയുടെ കുടുംബത്തിന് നേരെ സമൂഹ വിരുദ്ധരുടെ ആക്രമണം പതിവായപ്പോള്‍ മാതാവ് രാജേശ്വരി പരാതിയുമായി പൊലീസിനെ സമീപിച്ചു. മാനസിക ആസ്വാസ്ഥ്യമുള്ളയാള്‍ പറയുന്ന പരാതി എന്നനിലയില്‍ പൊലീസ് ഇത് കാര്യമാക്കിയില്ല. ജിഷയുടെ മാതാവിനെ കുറിച്ച് പരിസരവാസി പറയുന്നത് കേള്‍ക്കുക.

ഭര്‍ത്താവുപേക്ഷിച്ച മൂത്ത സോഹദരിക്കും മാതാവിനും ഒപ്പം ജിഷ ഈ ഒറ്റമുറി വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവരെ സഹകരിപ്പിക്കാന്‍ പരിസര വാസികള്‍ തയ്യാറായിരുന്നില്ല. ദൂരെ സ്ഥലത്ത് പോയാണ് കുടിവെള്ളം പോലും ശേഖരിച്ചിരുന്നത്. നിയമ ബിരുധ ധാരിയായ മകളിലൂടെ ജീവിതം കരുപ്പിടിപ്പിക്കാമന്നായിരുന്നു ഇവരുടെ പ്രതീക്ഷ. സാമൂഹികമായ അരക്ഷിതാവസ്ഥയില്‍ കഴിഞ്ഞിരുന്ന ജിഷയെ സംരക്ഷിക്കാന്‍ മാതാവ് പെന്‍കാമറ പോലും വാങ്ങി നല്‍കിയിരുന്നു. ആശ്രയമില്ലാത്ത സഹോദരിയുടെ ദുരവസ്ഥ ജിഷയ്ക്കും ഉണ്ടാവരുതെന്നായിരുന്നു മാതാവ് രാജേശ്വരിയുടെ ആഗ്രഹം. മുമ്പ് രാജേശ്വരിയെ ബൈക്ക് ഇടിപ്പിച്ച് പരുക്കേല്‍പ്പിക്കാനും ശ്രമം നടന്നിരുന്നു.

ഒരാക്രമണം അത് ഏത് നിമിഷവും ഇവര്‍ പ്രതീക്ഷിച്ചിരുന്നു. അത് ജിഷയുടെ ജീവന്‍ കവര്‍ന്നപ്പോള്‍ വേരറ്റത് ഒരു നിര്‍ദ്ധന കുടുംബത്തിന്റെ സ്വപ്നങ്ങളാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News