റാഗിങിനിരയായ നഴ്സിങ് വിദ്യാര്‍ഥിനി ആശുപത്രി വിട്ടു

Update: 2018-01-06 14:29 GMT
Editor : Sithara
റാഗിങിനിരയായ നഴ്സിങ് വിദ്യാര്‍ഥിനി ആശുപത്രി വിട്ടു
Advertising

കര്‍ണാടക കലബുറഗിയിലെ നഴ്സിങ് കോളേജില്‍ റാഗിങ്ങിനിരയായ മലയാളി വിദ്യാര്‍ഥിനി അശ്വതി ആശുപത്രി വിട്ടു

Full View

കര്‍ണാടക കലബുറഗിയിലെ നഴ്സിങ് കോളേജില്‍ റാഗിങ്ങിനിരയായ മലയാളി വിദ്യാര്‍ഥിനി അശ്വതി ആശുപത്രി വിട്ടു. ഒരു മാസത്തെ ചികിത്സക്ക് ശേഷമാണ് അശ്വതി സുഖം പ്രാപിച്ചത്. കലബബുറഗിയില്‍ ഒന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനിയാണ് എടപ്പാള്‍ സ്വദേശിനിയായ അശ്വതി.

കലബുറഗിയിലെ അല്‍ഖമര്‍ നഴ്സിങ് കോളജ് വിദ്യാര്‍ഥിനിയായിരുന്ന അശ്വതിയെ സീനിയര്‍ വിദ്യാര്‍ഥിനികളായ നാല് പേര്‍ ചേര്‍ന്നാണ് റാഗ് ചെയ്തത്. റാഗിങ്ങിന്റെ ഭാഗമായി ഫിനോയില്‍ കുടിക്കേണ്ടി വന്ന അശ്വതിയെ അന്നനാളം വെന്തുരുകിയ നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കര്‍ണാടകയിലും മലപ്പുറത്തും ചികിത്സ തേടിയ ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. മെഡിക്കല്‍ കോളജില്‍ ഒരു മാസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് അശ്വതി സുഖം പ്രാപിച്ചത്. ആശുപത്രി വിട്ട അശ്വതിക്ക് ഇനി കര്‍ണാടയില്‍ പഠിക്കാന്‍ താല്പര്യമില്ല. സീനിയര്‍ വിദ്യാര്‍ഥിനിയായ ആതിരയുടെ നേതൃത്വത്തിലാണ് തന്നെ റാഗ്ചെയ്തത്നെന് അശ്വതി പറഞ്ഞു.

കേസില്‍ പിടിയിലായ മൂന്ന് വിദ്യാര്‍‍ഥിനികളില്‍ ആതിര, ലക്ഷ്മി എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മൂന്നാം പ്രതി കൃഷ്ണപ്രിയക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News