അമിത് ഷാ ശിവഗിരിമഠം സന്ദര്‍ശിച്ചു

Update: 2018-01-06 09:09 GMT
Editor : admin
അമിത് ഷാ ശിവഗിരിമഠം സന്ദര്‍ശിച്ചു
Advertising

മഠം സംഘടിപ്പിക്കുന്ന ജാതി വിരുദ്ധ വിളംബര ശതാബ്ദി ആഘോഷത്തില്‍ നിന്ന് ബിജെപി- എസ്എന്‍ഡിപി നേതാക്കളെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഇതിനിടെയാണ് നേതാക്കളുടെ സന്ദര്‍ശനം.

Full View

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവഗിരിമഠം സന്ദര്‍ശിച്ചു. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കൊപ്പമാണ് അമിത് ഷാ ശിവഗിരിയിലെത്തിയത്. മഠം സംഘടിപ്പിക്കുന്ന ജാതി വിരുദ്ധ വിളംബര ശതാബ്ദി ആഘോഷത്തില്‍ നിന്ന് ബിജെപി- എസ്എന്‍ഡിപി നേതാക്കളെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഇതിനിടെയാണ് നേതാക്കളുടെ സന്ദര്‍ശനം.

നമുക്ക് ജാതിയില്ല എന്ന ശ്രീനാരായണ ഗുരുവിന്‍റെ വിളംബരത്തിന്‍റെ നൂറാം വാര്‍ഷികാഘോഷം ഈ മാസം 26ന് തിരുവനന്തപുരത്താണ് നടക്കുന്നത്. ഈ പരിപാടിയിലേക്ക് ബിജെപി- എസ്എന്‍ഡിപി നേതാക്കളെ ക്ഷണിച്ചിട്ടില്ല. ജാതി പറയുന്നവരെ ഈ പരിപാടിയിലേക്ക് ക്ഷണിക്കാനാകില്ല എന്നാണ് ഇതിന് ശിവഗിരി മഠത്തിന്‍റെ വിശദീകരണം. ഈ തീരുമാനം പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവഗിരിയിലെത്തിയത്.

ഉച്ചക്ക് രണ്ട് മണിയോടെയെത്തിയ അമിത് ഷാ മഠം ഭാരവാഹികളുമായി ചര്‍ച്ച നടത്തി. സന്ദര്‍ശനത്തെ കുറിച്ച് അമിത് ഷാ പ്രതികരിച്ചില്ല. എന്നാല്‍ മഠം വികസനമാണ് ചര്‍ച്ച ചെയ്തതെന്ന് ശിവഗിരി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ പറഞ്ഞു. ദീര്‍ഘനാളായി മഠവുമായി അകലം പാലിക്കുന്ന തുഷാര്‍ വെള്ളാപ്പള്ളിക്കൊപ്പമായിരുന്നു അമിത് ഷാ എത്തിയത്. തുഷാറിന്‍റെ സന്ദര്‍ശനത്തെ കുറിച്ചുള്ള ചോദ്യത്തിന് ഋതംബരാനന്ദയുടെ മറുപടിയിതായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് വിളംബര ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News