വാളയാര്‍ ചെക്പോസ്റ്റില്‍ അഴിമതി: മൂന്നു ഉദ്യോഗസ്ഥര്‍ക്ക് സസ്‍പെന്‍ഷന്‍

Update: 2018-01-07 13:01 GMT
Editor : Alwyn K Jose
വാളയാര്‍ ചെക്പോസ്റ്റില്‍ അഴിമതി: മൂന്നു ഉദ്യോഗസ്ഥര്‍ക്ക് സസ്‍പെന്‍ഷന്‍
Advertising

വാളയാര്‍ ചെക്പോസ്റ്റില്‍ അഴിമതി കണ്ടെത്തിയതിനെതുടര്‍ന്ന് ആര്‍ടി ഓഫീസിലെ 5 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.

വാളയാര്‍ ചെക്പോസ്റ്റില്‍ അഴിമതി കണ്ടെത്തിയതിനെതുടര്‍ന്ന് ആര്‍ടി ഓഫീസിലെ 5 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്നു പേരെ സസ്പെന്‍ഡ് ചെയ്തു. രണ്ടു പേരെ സ്ഥലംമാറ്റി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സഫര്‍ ഇക്ബാല്‍, അബ്ദുല്‍ബാരി, പ്യൂണ്‍ സാബുജോസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഡി ശ്രീകുമാര്‍, യു സുനില്‍കുമാര്‍ എന്നിവരെ സ്ഥലം മാറ്റി. കഴിഞ്ഞ ദിവസം ഗതാഗത കമ്മീഷണര്‍ നടത്തിയ മിന്നല്‍പരിശോധനയിലാണ് അഴിമതി കണ്ടെത്തിയത്. ചെക്പോസ്റ്റിൽ യാത്രക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News