വെടിക്കെട്ടിനുള്ള നിയന്ത്രണം എക്സ്‍പ്ലോസീവ് വിഭാഗം കര്‍ശനമാക്കുന്നു
ഗുണ്ടും അമിട്ടുമടക്കമുള്ള സ്ഫോടകശേഷിയുള്ളവക്ക് നിയന്ത്രണം
വെടിക്കെട്ടിനുള്ള നിയന്ത്രണം എക്സ്‍പ്ലോസീവ് വിഭാഗം കര്‍ശനമാക്കുന്നു. ഗുണ്ടും അമിട്ടുമടക്കമുള്ള സ്ഫോടകശേഷിയുള്ളവക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടങ്ങള്‍ക്ക് എക്സ്‍പ്ലോസീവ് വിഭാഗം സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ വെടിക്കെട്ട് പാടില്ലെന്നും സര്‍ക്കുലറിലുണ്ട്.
സംസ്ഥാനത്ത് പൊട്ടാസ്യം ക്ളോറേറ്റടക്കമുള്ള നിരോധിത രാസവസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്നും എക്സ്‍പ്ലോസീവ് വിഭാഗം കണ്ടെത്തി. വെടിക്കെട്ടിന് അപേക്ഷിക്കുമ്പോള്‍ പ്രദേശത്തിന്‍റെ ശാസ്ത്രീയമായ അപകട സാധ്യാതാ പഠനം നടത്തി ദുരന്തനിവാരണ സംവിധാനങ്ങളൊരുക്കി ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കണം. ഇത് തൃപ്തികരമെങ്കില്‍ മാത്രമേ വെടിക്കെട്ടിന് അനുമതി നല്‍കുകയുള്ളൂ. ശബ്ദതീവ്രതയും ദൂരപരിധിയും അടക്കം 2008ലെ എക്സ്‍പ്ലോസീവ് റൂളിലെ എല്ലാ നിബന്ധനകളും കര്‍ശനമാക്കിയുമാണ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്‍പ്ലോസീവ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.