ആര്‍ എസ് എസും ബി ജെ പി യും കേന്ദ്ര സര്‍ക്കാറിനെ കാട്ടി ഭീഷണിപ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി

Update: 2018-01-24 16:18 GMT
Editor : Damodaran
ആര്‍ എസ് എസും ബി ജെ പി യും കേന്ദ്ര സര്‍ക്കാറിനെ കാട്ടി ഭീഷണിപ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി
Advertising

എയ്ഡഡ് മേഖലയില്‍ വിദ്യാര്‍ത്ഥി പ്രവേശത്തിന് പണം വാങ്ങുന്നത് അംഗീകരിക്കാനാവില്ല. ഭക്ഷ്യ വിഹിതത്തിന്‍റെ കാര്യത്തില്‍  പ്രധാനമന്ത്രിയുടെ സമീപനത്തില്‍ പ്രതീക്ഷയുണ്ട്.

ആര്‍ എസ് എസും ബി ജെ പി യും കേന്ദ്ര സര്‍ക്കാറിനെ കാട്ടി ഭീഷണിപ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ ഭീഷണി വിലപ്പോവില്ല. ആര്‍ എസ് എസ് ആദ്യം അക്രമം നിര്‍ത്തെട്ടെ എന്നിട്ട് ചര്‍ച്ചയാവാം.

എയ്ഡഡ് മേഖലയില്‍ വിദ്യാര്‍ത്ഥി പ്രവേശത്തിന് പണം വാങ്ങുന്നത് അംഗീകരിക്കാനാവില്ല. ഭക്ഷ്യ വിഹിതത്തിന്‍റെ കാര്യത്തില്‍ പ്രധാനമന്ത്രിയുടെ സമീപനത്തില്‍ പ്രതീക്ഷയുണ്ട്. കേരളത്തിന്‍റെ സവിശേഷ സാഹചര്യം കേന്ദ്രത്തെ ധരിപ്പിക്കുന്നതില്‍ മുന്‍ യു ഡി എഫ് സര്‍ക്കാര്‍ പരാജയപ്പെട്ടതായും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു,

നിയമപ്രകാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ കേരളത്തിന് നല്‍കും. ഇതിന് തടസ്സമുണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. അനുകൂല പ്രതികരണം ആണ് പ്രധാനമന്ത്രിയില്‍ നിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന അധിക വിഹിതം ഉള്‍പ്പെടുത്താതെയാണ് കണക്കെടുത്തത്. ഭക്ഷ്യധാന്യവിഹിതം കുറവാണ്.അത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News