സംസ്ഥാനത്ത് നിയമന നിരോധമുണ്ടാകില്ല: തോമസ് ഐസക്

Update: 2018-02-04 18:59 GMT
സംസ്ഥാനത്ത് നിയമന നിരോധമുണ്ടാകില്ല: തോമസ് ഐസക്
Advertising

നികുതി കുറക്കണമെന്ന നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Full View

സംസ്ഥാനത്ത് നിയമന നിരോധമുണ്ടാകില്ലെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്. മൂന്ന് ദിവസമായി നടന്ന ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി. നികുതി കുറക്കണമെന്ന നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 1267 കോടി രൂപയുടെ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചു.

ആരോഗ്യം ഒഴികെയുള്ള വകുപ്പുകളില്‍ രണ്ടു വര്‍ഷത്തേക്ക് പുതിയ തസ്തിക ഉണ്ടാകില്ലെന്ന ബജറ്റ് പ്രഖ്യാപനം പൊതുവെ വിമര്‍ശം ഉയര്‍ത്തിയ സാഹചര്യത്തിലാണ് നയം ധനമനന്ത്രി തന്നെ തിരുത്തിയത്. കൈത്തറി ഉല്പന്നങ്ങളുടെ നികുതി വര്‍ധനയില്‍ പ്രശ്നം മറികടക്കാന്‍ വര്‍ഷം മുഴുവന്‍ 5 ശതമാനം റിബേറ്റ് ധനമന്ത്രി പ്രഖ്യാപിച്ചു. പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറക്കും. തോട്ടമേഖലയിലെ ലയങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ ഭവന പദ്ധതി നടപ്പാക്കും.

6 ബൈപാസുകള്‍, 9 പാലങ്ങള്‍, 5 മേല്‍പാലങ്ങള്‍, 4 റെയില്‍വെ മേല്‍പാലങ്ങള്‍ ഉള്‍പ്പെടെ 1267 കോടി രൂപയുടെ പുതിയ പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തി. വഖഫ് വകുപ്പിന് 2 കോടിയും ഹജ്ജ് ഹൌസ് നവീകരിക്കാന്‍ 1 കോടിയും അനുവദിച്ചു. തവിടെണ്ണക്ക് നല്‍കിയ നികുതി ഇളവ് മാറ്റി 5 ശതമാനം നികുതി ഈടാക്കും. നികുതി കുറക്കണമെന്ന പ്രതിപക്ഷത്തിന്‍റെ നിര്‍ദേങ്ങള്‍ സബജക്ട് കമ്മറ്റി ചര്‍ച്ചയില്‍ പരിഗണിക്കാമെന്നും ധനമന്ത്രി ഡോ തോമസ് ഐസക് ഉറപ്പു നല്‍കി.

Tags:    

Similar News