റാഗിങിനിരയായ വിദ്യാര്‍ഥിയുടെ വൃക്കകള്‍ തകരാറിലായി

Update: 2018-02-05 13:26 GMT
റാഗിങിനിരയായ വിദ്യാര്‍ഥിയുടെ വൃക്കകള്‍ തകരാറിലായി
Advertising

കോട്ടയം നാട്ടകം പോളിടെക്നികിലെ വിദ്യാര്‍ഥി ക്രൂരമായ റാഗിങിന് ഇരയായതായി പരാതി. റാ

Full View

കോട്ടയം നാട്ടകം പോളിടെക്നികിലെ വിദ്യാര്‍ഥി ക്രൂരമായ റാഗിങിന് ഇരയായതായി പരാതി. റാഗിങിനിരയായ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി അവിനാഷിന്റെ വൃക്കകള്‍ തകരാറിലായി. മദ്യത്തിലുണ്ടായിരുന്ന വിഷാംശം വൃക്കയെ ബാധിച്ചെന്ന് കരുതുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ഈ മാസം രണ്ടിന് കോട്ടയം നാട്ടകം പോളിടെക്നിക്ക് കോളെജ് ഹോസ്റ്റലില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ അവിനാഷിനെയും സുഹൃത്തുക്കളെയും റാഗ് ചെയ്തുവെന്നാണ് ആരോപണം. സീനിയര്‍ വിദ്യാര്‍ഥികളായ എട്ട് പേരും പഠനം പൂര്‍ത്തിയായ ഒരാളുമടക്കം ഒമ്പതംഗ സംഘമായിരുന്നു റാഗിങിന് പിന്നിലെന്ന് അവിനാഷ് പറയുന്നു. ആറ് മണിക്കൂറോളം പൂര്‍ണ നഗ്നരാക്കി വിവിധ വ്യായാമ മുറകള്‍ ചെയ്യിപ്പിച്ചു. ശേഷം നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചാതായാണ് അവിനാഷ് പറയുന്നത്.

തുടര്‍ന്ന് വീട്ടിലെത്തിയ ശേഷം ശാരീരികാവശത കണ്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിര്‍ബന്ധിച്ച് കുടിപ്പിച്ച മദ്യത്തില്‍ വിഷാംശം കലര്‍ന്നിരിക്കാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വിഷാംശം മാറ്റാന്‍ ഡയാലിസിസിന് വിധേയമാക്കി കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സംഭവത്തില്‍ 7 പേര്‍ക്കെതിരെ കോട്ടയം ചിങ്ങവനം പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ വിദ്യാര്‍ഥികളെ കോളെജില്‍ സസ്പെന്‍ഡ് ചെയ്തു.

Tags:    

Similar News