പട്ടാമ്പിയില്‍ ദലിത് പൂജാരിക്ക് നേരെ ആസിഡ് ആക്രമണം

Update: 2018-02-06 10:48 GMT
പട്ടാമ്പിയില്‍ ദലിത് പൂജാരിക്ക് നേരെ ആസിഡ് ആക്രമണം
Advertising

ദലിതന്‍ ക്ഷേത്ര പൂജ നടത്തുന്നതിലെ അസഹിഷ്ണുതയാണ് ആക്രമണത്തിന് കാരണമെന്ന് ആശുപത്രിയില്‍ കഴിയുന്ന ബിജു നാരായണന്‍ പറഞ്ഞു

Full View

പട്ടാമ്പിയില്‍ ദലിത് പൂജാരിക്ക് നേരെ ആസിഡ് ആക്രമണം. പട്ടാമ്പി വിളയൂര്‍ സ്വദേശി ബിജു നാരായണനാണ് ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ആക്രമണത്തിനിരയായത്. ദലിതന്‍ ക്ഷേത്ര പൂജ നടത്തുന്നതിലെ അസഹിഷ്ണുതയാണ് ആക്രമണത്തിന് കാരണമെന്ന് ആശുപത്രിയില്‍ കഴിയുന്ന ബിജു നാരായണന്‍ പറഞ്ഞു.

എല്ലാ മതവിശ്വാസികളോടും സ്നേഹത്തോടെ കഴിയണമെന്ന തന്റെ വാദങ്ങളോട് എതിര്‍പ്പുള്ള ചിലര്‍ ബോധപൂര്‍വം കലാപമുണ്ടാക്കാന്‍ ശ്രമിച്ചതായി ബിജു നാരായണന്‍ പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് വിളയൂരിലെ താമസ സ്ഥലത്ത് നിന്ന് ക്ഷേത്രത്തിലേക്ക് നട തുറക്കാനായി പോകുമ്പോള്‍ ബിജു നാരായണനു നേരെ ആസിഡ് ആക്രമണം ഉണ്ടായത്. മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. മാംസാഹാരം ഭക്ഷിക്കുന്നത് വേദങ്ങളുടെ പാഠങ്ങള്‍ക്കെതിരല്ലെന്ന് താന്‍ പറയുന്നതിലും ചിലര്‍ക്ക് തന്നോട് എതിര്‍പ്പുണ്ടായിരുന്നതായി ബിജു പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ആദ്യമായി താന്ത്രിക പഠനത്തില്‍ അംഗീകാരം നേടിയ ദളിതനാണ് ബിജു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് ഇടപെടണമെന്നാണ് ബിജുവിന്റെ ആവശ്യം.

Tags:    

Similar News