ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് ഒന്നാം പ്രതി

Update: 2018-02-15 18:08 GMT
Editor : Sithara
ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് ഒന്നാം പ്രതി
Advertising

പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അഞ്ച് പ്രതികള്‍., പ്രതിപ്പട്ടികയില്‍ മൂന്ന് അധ്യാപകരും കോളജ് പിആര്‍ഒയും.

ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് ഒന്നാം പ്രതി. പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അഞ്ച് പ്രതികളാണുള്ളത്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

നെഹ്റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ ശക്കിവേലു, അധ്യാപകന്‍ സി പി പ്രവീണ്‍ എന്നിവരടക്കം അഞ്ച് പേര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇവരുടെ വീടുകളില്‍ അന്വേഷിച്ച് പൊലീസ് എത്തിയെങ്കിയിലും കണ്ടെത്താനായില്ല. ഇതോടെ ഇവരുടെ ബന്ധുവീടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലുവിനെതിരായ അന്വേഷണം തമിഴ്നാട്ടില്‍ തുടരുകയാണ്.

ഇതിനിടെ വിവിധ സംഘടനകള്‍ കോളേജിന് മുന്നില്‍സമരം തുടങ്ങി. ജിഷ്ണുവിന്റെ ജന്മനാട്ടില്‍ നിന്നുള്ള ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ഉപവാസവും നടത്തി. കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതടക്കം 18 ഇന ആവശ്യങ്ങളാണ് സംയുക്ത വിദ്യാര്‍ഥി യൂണിയന്‍ ഉന്നയിക്കുന്നത്.

.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News