കെ.എം.സി.ടി മെഡിക്കല് കോളേജിലെ കെട്ടിടങ്ങള് അടച്ചിടാനുള്ള ഉത്തരവിന് സ്റ്റേ
അഗ്നി സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കാത്തതിനാല് മുക്കം കെ.എം.സി.ടി മെഡിക്കല് കോളേജ് ക്യാമ്പസിലെ ആറു കെട്ടിടങ്ങള് അടച്ചു പൂട്ടാന് കോഴിക്കോട് ജില്ലാ കള്കടറാണ് നേരത്തെ ഉത്തരവിട്ടത്
കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല് കോളേജ് ക്യാമ്പസിലെ ആറു കെട്ടിടങ്ങള് അടച്ചു പൂട്ടാനുള്ള ഉത്തരവിന് താത്കാലിക സ്റ്റേ. കെട്ടിടങ്ങള് അടച്ചു പൂട്ടാനെത്തിയഉദ്യോഗസ്ഥര് ഇതിനെത്തുടര്ന്ന് മടങ്ങി. അഗ്നി സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കാത്തതിനാലായിരുന്നു ലേഡീസ് ഹോസ്റ്റല് അടക്കമുള്ല കെട്ടിടങ്ങള് അടച്ചിടാന് കളക്ടര് നേരത്തെ ഉത്തരവ് നല്കിയത്.
അഗ്നി സുരക്ഷാ മാനദണ്ഡങ്ങള്പാലിക്കാത്തതിനാല് മുക്കം കെ.എം.സി.ടി മെഡിക്കല് കോളേജ് ക്യാമ്പസിലെ ആറു കെട്ടിടങ്ങള് അടച്ചു പൂട്ടാന് കോഴിക്കോട് ജില്ലാ കള്കടറാണ് നേരത്തെ ഉത്തരവിട്ടത്. ഡന്റല് കോളേജും വനിതാ ഹോസ്റ്റലുമടക്കം ആറു കെട്ടിടങ്ങള് അടച്ചു പൂട്ടാനായിരുന്നു ഉത്തരവ്. ഇത് നടപ്പാക്കാന് വൈകിട്ട് മന്നു മണിയോടെ മുക്കം നഗരസഭാ സിക്രട്ടറിയും പോലീസ് ഫയര്ഫോഴ്സ് ഉദ്യോഗസ്ഥരും ക്യാമ്പസിലെത്തി. ഓഡിറ്റോറിയം അടച്ചു പൂട്ടിയതിനു ശേഷം വനിതാ ഹോസ്റ്റലിലെത്തിയെങ്കിലും കോളേജ് അധികൃതര് ഇവിടെ നിന്നും വിദ്യാര്ത്ഥികളെ ഒഴിപ്പിച്ചിരുന്നില്ല. ഈസമയത്ത് ഡെപ്യൂട്ടി കളക്ടര് നടപടികള് നിര്ത്തിവെക്കാന് നഗരസഭാ സെക്രട്ടറിയോട് ഫോണില് ആവശ്യപ്പെടുകയായിരുന്നു.
കോള്ജ് അധികൃതര് കളക്ടര്ക്ക് നല്കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. തുടര്ന്ന് ഉദ്യോഗസ്ഥര് മടങ്ങുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ച് കെട്ടിടങ്ങളില് ക്രമീകരണങ്ങള് ഏര്പ്പെടുത്താമെന്ന ഉറപ്പാണ് കളക്ടര്ക്ക് കോളേജ് അധികൃതര് നല്കിയിരിക്കുന്നത്.