ജിഷ്ണു കേസില്‍ സി ബി ഐ അന്വേഷണത്തിന് തയ്യാറെന്ന് കേന്ദ്രം

Update: 2018-02-20 11:16 GMT
Editor : admin
ജിഷ്ണു കേസില്‍ സി ബി ഐ അന്വേഷണത്തിന് തയ്യാറെന്ന് കേന്ദ്രം
Advertising

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം കോടതിയെ അറിയിച്ചു. അടുത്ത മാസം അ‍ഞ്ചിന് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവണമെന്നും

ജിഷ്ണു കേസില്‍ സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വഴി സുപ്രിം കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണത്തിന്മേലുള്ള നടപടികള്‍ അടുത്ത മാസം അഞ്ചിനകം പൂര്‍ത്തിയാക്കി കോടതിയെ അറിയിക്കാമെന്നും കേന്ദ്രം പറഞ്ഞു. കേസന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന സിബിഐ നിലപാടിനെ നിരവധി തവണ കോടതി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തിലുള്ള നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുന്നതോടെ ജിഷ്ണു സിബിഐ അന്വേഷണത്തിന്മേലുള്ള എല്ലാ തടസ്സങ്ങളും നീങ്ങുകയാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News