ഐ എസില്‍ നിന്ന് വന്ന മെസേജുകളുടെ ഉറവിടം കണ്ടെത്താനായി പരിശോധന തുടങ്ങിയെന്ന് ഡിജിപി
Update: 2018-02-20 12:05 GMT
കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിന്റെ ഭാഗമായി സാങ്കേതിക വിദഗ്ധരെ നിയോഗിച്ചു കഴിഞ്ഞു
ഐ എസില്‍ നിന്ന് വന്ന മെസേജുകളുടെ ഉറവിടം കണ്ടെത്താനായി പരിശോധന തുടങ്ങിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിന്റെ ഭാഗമായി സാങ്കേതിക വിദഗ്ധരെ നിയോഗിച്ചു കഴിഞ്ഞു. എന്നാല്‍ ആര്‍ക്കും ഇത് സംബന്ധിച്ച് ആശങ്കവേണ്ടെന്നും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബെഹ്റ തിരുവനന്തപുരത്ത് പറഞ്ഞു.