സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു

Update: 2018-02-23 12:06 GMT
സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു
Advertising

മൊത്തവിതരണ കേന്ദ്രങ്ങളില്‍ കിലോക്ക് മൂന്ന് മുതല്‍ ഏഴ് രൂപ വരെയാണ് വര്‍ധന

Full View

സംസ്ഥാനത്ത് അരി വില വര്‍ധിക്കുന്നു. മൊത്തവിതരണ കേന്ദ്രങ്ങളില്‍ കിലോക്ക് മൂന്ന് മുതല്‍ ഏഴ് രൂപ വരെയാണ് വര്‍ധന. ആന്ധ്രയില്‍ നിന്നുള്ള അരി ഇറക്കുമതി കുറഞ്ഞതാണ് അരിവില ഉയരാന്‍ കാരണം.

നോട്ട് പ്രതിസന്ധിക്കിടയിലാണ് ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി അരി വില കുതിച്ചുയരുന്നത്. മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ 3 മുതല്‍ 7 രൂപ വരെ വര്‍ധിച്ചു. കഴിഞ്ഞ മാസം കിലോക്ക് 24 രൂപയായിരുന്ന ചെറു മണി അരിക്ക് ഇപ്പോള്‍ 31 രൂപയാണ് മൊത്ത വില. ജയ അരിവില 33 രൂപയായി വര്‍ധിച്ചു. ചില്ലറ വ്യാപാര കേന്ദ്രങ്ങളില്‍ ഇതിന് ആനുപാതികമായ വിലവര്‍ധനയുണ്ടായി. ആന്ധ്ര അരിയുടെ വരവ് കുറഞ്ഞതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.

ആന്ധ്രയില്‍ നിന്ന് നേരത്തെ വന്നിരുന്നതിന്റെ മൂന്നിലൊന്ന് മാത്രമാണ് ഇപ്പോള്‍ കേരളത്തിലെത്തുന്നത്. നോട്ട് അസാധുവാക്കിയതും വിലവര്‍ധനക്ക് കാരണമായി. റേഷന്‍ കടയിലെ അരി വിതരണം ഇപ്പോഴും പൂര്‍ണമായി പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ഇതോടെ നോട്ട് പ്രതിസന്ധിക്കിടയില്‍ വില കൂടിയ അരി വാങ്ങേണ്ട അവസ്ഥയിലാണ് ജനങ്ങള്‍.

Tags:    

Similar News