നിരപരാധിയെന്ന് ആവര്‍ത്തിച്ച് അമീറുല്‍ ഇസ്ലാം
Update: 2018-02-27 09:21 GMT
പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ ഏകപ്രതി അമീറുൽ ഇസ്‍ലാമിന്‍റെ ശിക്ഷ നാളെ വിധിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആറുമാസം നീണ്ട വിചാരണ..
പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ ഏകപ്രതി അമീറുൽ ഇസ്‍ലാമിന്‍റെ ശിക്ഷ നാളെ വിധിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആറുമാസം നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ ശിക്ഷ വിധിക്കുന്നത്. വിധി കേള്‍ക്കാനായി പ്രതി അമീറുല്‍ ഇസ്‍ലാം കോടതിയിലെത്തിയിരുന്നു. എന്നാല്‍ വിധി പറയുന്നത് കോടതി നാളത്തേക്ക് മാറ്റി. താന്‍ നിരപരാധിയെന്ന് പ്രതി അമീറുല്‍ ഇസ്‍ലാം ഇന്നും കോടതിയില്‍ ആവര്‍ത്തിച്ചു.