ഇടുക്കി വരളുന്നു
ഒരു കാലത്ത് ഇടുക്കിയുടേയും സമീപ ജില്ലകളുടേയും പ്രധാന ജലസംഭരണികളായിരുന്നു ഇടുക്കിയിലെ നീര്‍ചോലകളും ഡാമുകളും.
ഒരു കാലത്ത് ഇടുക്കിയുടേയും സമീപ ജില്ലകളുടേയും പ്രധാന ജലസംഭരണികളായിരുന്നു ഇടുക്കിയിലെ നീര്‍ചോലകളും ഡാമുകളും. പക്ഷെ ഇന്ന് നീര്‍ചോലകള്‍ ധാരാളമായി ഉണ്ടായിരുന്ന ആദിവാസി മേഖലകളില്‍ പോലും കുടിവെള്ളം കിട്ടാക്കനിയായി.
ഇടുക്കിയിലെ പ്രധാന ജലസ്രോതസ്സ് ആണ് പെരിയാര്‍. എന്നാല്‍ പെരിയാര്‍ ഇപ്പോള്‍ വരണ്ടു തുടങ്ങിയിരിക്കുന്നു. അനവധി നീര്‍ചാലുകള്‍ വനത്തില്‍ നിന്ന് ഉത്ഭവിച്ച് പെരിയാറില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ന് നീര്‍ചാലുകള്‍ തന്നെ ഇല്ലാതായി. കാട്ടുതീയും കൈയ്യേറ്റവും നീര്‍ച്ചാലുകള്‍ക്ക് മരണം വിധിച്ചു. വനത്തിനുള്ളിലെ ആദിവാസികളുടെ ജീവിതം ഇതോടെ ദുരിതത്തിലായി. 1000 ലിറ്റര്‍ കുടിവെള്ളത്തന് 500 രൂപകൊടുക്കേണ്ട ഗതികേടിലേക്ക് അവര്‍ എത്തി. കുടിവെള്ള പദ്ധതികള്‍ എങ്ങും എത്തിയില്ല..
കുടിവെള്ളത്തിനായി ഏറെ ദൂരം സഞ്ചരിക്കേണ്ടതിനാല്‍ ചെറിയ അരുവികളില്‍ നിന്നും വെള്ളം ശേഖരിച്ച് ചെറിയ കുഴല്‍ വഴി എത്താവുന്ന ദൂരത്തിലേക്ക് എത്തിക്കുന്ന കാഴ്ച്ച ജില്ലയില്‍ പലയിടത്തും കാണാന്‍ കഴിയും. വേനല്‍ ഇനിയും കനത്താല്‍ എന്തു ചെയ്യുമെന്ന് അറിയാതെ വലയുകയാണ് ആദിവാസികള്‍ ഉള്‍പ്പടെയുള്ളവര്‍. കുടിവെളളം എത്തിക്കാന്‍ ബാധ്യതയുളളവര്‍ അതിന് തയ്യാറാകുന്നില്ലയെന്ന് പരാതി ഉയരുന്നു. പരാതികള്‍ തെരഞ്ഞെടുപ്പു കാലത്ത് പ്രതിഷേധ വോട്ടുകളാകുമോ എന്ന് രാഷ്ട്രീയ പാര്‍ട്ടികളും ഭയക്കുന്നു.