ജിഷ്ണു പ്രണോയ് കോപ്പിയടിച്ചെന്ന് ആവര്‍ത്തിച്ച് നെഹ്റു കോളജ്

Update: 2018-03-08 02:48 GMT
Editor : admin | admin : admin
ജിഷ്ണു പ്രണോയ് കോപ്പിയടിച്ചെന്ന് ആവര്‍ത്തിച്ച് നെഹ്റു കോളജ്
Advertising

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചാലേ നിഗമനത്തിലെത്താനാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥയും റിപ്പോര്‍ട്ട് ....

ജിഷ്ണു പ്രണോയ് കോപ്പിയടിച്ചെന്ന് ആവര്‍ത്തിച്ച് പാമ്പാടി നെഹ്റു കോളജ്. കോളജ് പ്രിന്‍സിപ്പല്‍ മനുഷ്യാവകാശ കമ്മീഷനില്‍ നല്‌കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവര്‍ത്തിക്കുന്നത്. ഇതിനിടെ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചാലേ നിഗമനത്തിലെത്താനാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥയും റിപ്പോര്‍ട്ട് നല്‍കി.

ജിഷ്ണു പ്രണോയ് കോപ്പിയടിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല പറയുമ്പോഴും ഇതേ ആരോപണത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് പാമ്പാടി നെഹ്റു കോളജ്. മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ട പ്രകാരം നല്‌കിയ റിപ്പോര്‌ട്ടില്‍

ജിഷ്ണു രണ്ട് തവണ സഹപാഠിയുടെ ഉത്തരകടലാസ് നോക്കി എഴുതിയതായാണ് നെഹ്റു കോളജ് പ്രിന്‍സിപ്പല്‍ വരദരാജന്‍ പറയുന്നത്. ഇത് കണ്ടെത്തിയ ഇന്‍വിജിലേറ്റര്‍ നോക്കി എഴുതിയത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. കുട്ടിയുടെ ഭാവിയെ കരുതിയാണ് മേല്‍ നടപടി സ്വീകരിക്കാതിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പ്രിന്‍സിപ്പല്‍ പറയുന്നു. മാനേജ്മെന്‍റാണ് ജിഷ്ണുവിന്‍‌റെ മരണത്തിന് കാരണമെന്ന ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ കിട്ടിയാല്‍ മാത്രമേ നിഗമനത്തിലെത്താനാകൂ എന്നും അന്വേഷണ ഉദ്യോഗസ്ഥ കിരണ്‍ നാരായണന്‍ റിപ്പോര്‌ട്ട് നല്‌കി

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News