പാതയോരത്തെ മദ്യശാലകള്‍ മാറ്റുന്നതില്‍ സാവകാശം തേടാന്‍ കേരള സര്‍ക്കാര്‍

Update: 2018-03-08 05:39 GMT
Editor : Subin
Advertising

ഉത്തരവ് നടപ്പിലാക്കാന്‍ മൂന്ന് മാസം കൂടി സമയം കിട്ടുമോയെന്ന നിയമോപദേശം എജിയോട് സര്‍ക്കാര്‍ തേടി.

ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ മാറ്റണമെന്ന സുപ്രീംകോടതി വിധിയില്‍ സാവകാശം തേടാന്‍ കേരളത്തിന്റെ ശ്രമം.ഉത്തരവ് നടപ്പിലാക്കാന്‍ മൂന്ന് മാസം കൂടി സമയം കിട്ടുമോയെന്ന നിയമോപദേശം എജിയോട് സര്‍ക്കാര്‍ തേടി.സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 1956 മദ്യശാലകള്‍ സംസ്ഥാനത്ത് പൂട്ടിയിട്ടുണ്ട്.

Full View

സുപ്രീംകോടതി വിധിയേത്തുടര്‍ന്ന് ബഹുഭൂരിപക്ഷം ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കും,ചില്ലറ മദ്യവില്‍പ്പനശാലകള്‍ക്കും പൂട്ടുവീണതോടെയാണ് സര്‍ക്കാര്‍ സാവകാശം തേടാന്‍ ശ്രമിക്കുന്നത്.മൂന്ന് മാസം സമയം നീട്ടി കിട്ടുമോയെന്ന് പരിശോധിക്കാനാണ് അഡ്വക്കറ്റ് ജനറല്‍ സിപി സുധാകരപ്രസാദിനോട് എക്സൈസിന്റെ ചുമതല വഹിക്കുന്ന മന്ത്രി ജി സുധാകരന്‍ ആവശ്യപ്പെട്ടത്.നിയമോപദേശം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും.അതേസമയം സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേശീയ-സംസ്ഥാന പാതയോരത്തുള്ള 1956 മദ്യശാലകള്‍ പൂട്ടി.കോടികളുടെ വരമാന നഷ്ടത്തിന് പുറമേ നിരവധിയാളുകള്‍ക്ക് ജോലിയും നഷ്ടപ്പെട്ടിട്ടുണ്ട്.

താഴ് വീണതില്‍ ബെവ്കോയുടെ 207 ഔട്ട്‌ലെറ്റുകളുണ്ട്.586 എണ്ണം ബിയര്‍-വൈന്‍ പാര്‍ലറുകള്‍.1132 കള്ള്ഷാപ്പുകള്‍.ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ 11ഉം,ക്ലബുകള്‍ 18 എണ്ണവും.രണ്ട് ബിയര്‍ ഔട്ട്‍ലെറ്റുകളും ഉള്‍പ്പെടുന്നു.ഇതില്‍ ബെവ്കോ ഔട്ട്‌ലെറ്റുകളുടെ കാര്യത്തില്‍ മാത്രമാണ് സര്‍ക്കാര്‍ സാവകാശം തേടാന്‍ ശ്രമിക്കുന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News