പിണറായി സര്‍ക്കാരിന്റെ കാറിനും ബംഗ്ലാവിനും വേണ്ടി തരംതാഴരുത്: വിഎസിനോട് സുരേന്ദ്രന്‍

Update: 2018-03-10 10:55 GMT
Editor : admin
പിണറായി സര്‍ക്കാരിന്റെ കാറിനും ബംഗ്ലാവിനും വേണ്ടി തരംതാഴരുത്: വിഎസിനോട് സുരേന്ദ്രന്‍
Advertising

ആട്ടും തുപ്പും കേട്ട് ഉപദേശകനാവുന്നതിലും നല്ലത് വയസ്സുകാലത്ത് അടങ്ങിയൊതുങ്ങി കഴിയുന്നതാണെന്ന് സുരേന്ദ്രന്‍

വി എസ് അച്യുതാനന്ദന്‍ കാബിനറ്റ് പദവി ആവശ്യപ്പെട്ട് യെച്ചൂരിക്ക് കത്ത് നല്‍കിയതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. പിണറായി സര്‍ക്കാര്‍ നല്‍കുന്ന കാറിനും ബംഗ്ലാവിനും വേണ്ടി തരംതാഴരുത് എന്നാണ് സുരേന്ദ്രന്റെ ഉപദേശം.

എം സ്വരാജ് മുതല്‍ എം എം ലോറന്‍സ് വരെയുള്ളവരുടെ ആട്ടും തുപ്പും കേട്ട് ഉപദേശകനാവുന്നതിലും നല്ലത് വയസ്സുകാലത്ത് അടങ്ങിയൊതുങ്ങി കഴിയുന്നതാണ്. പെന്‍ഷന്‍ കൊണ്ട് ഇനിയുള്ള കാലം കഴിയാമല്ലോ. മകന്റെ ആര്‍ത്തി തീരുമെന്ന് കരുതേണ്ട. താങ്കള്‍ ആ പദവി സ്വീകരിക്കുന്നത് മുഴുവന്‍ കേരളീയര്‍ക്കും നാണക്കേടാണെന്നും കെ സുരേന്ദ്രന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

ശ്രീ വി എസ് അച്യുതാനന്ദൻ അധികാരദുര മൂത്ത ആളാണെന്ന് നേരത്തെ തന്നെ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പിണറായി വിജയൻ സർക്കാർ നൽകുന...

Posted by K Surendran on Thursday, May 26, 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News