പാലക്കാട് പോരാട്ടം കനക്കും

Update: 2018-03-12 09:15 GMT
Editor : admin
പാലക്കാട് പോരാട്ടം കനക്കും
Advertising

ഷാഫി പറമ്പിലിനെതിരെ നിര്‍ത്താവുന്ന ശക്തനായ സിപിഎം സ്ഥാനാര്‍ത്ഥിയാണ് കൃഷ്ണദാസ് എന്നാണ് വിലയിരുത്തല്‍.

Full View

സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുമ്പു തന്നെ പാലക്കാട് മണ്ഡലത്തില്‍ എന്‍എന്‍ കൃഷ്ണദാസിനായി വിവിധയിടങ്ങളില്‍ തെര‍ഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ തുറന്നു. ഒരു കാലത്ത് കടുത്ത വി എസ് പക്ഷക്കാരനായിരുന്ന കൃഷ്ണദാസ് കഴിഞ്ഞ സമ്മേളനത്തിലാണ് സംസ്ഥാന സമിതിയിലേക്ക് മടങ്ങിയെത്തിയത്. വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി യുഡിഎഫ് എംഎല്‍എ ഷാഫി പറമ്പിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ജില്ലയിലെ ഉറച്ചൊരു സീറ്റില്‍ ഇത്തവണ എന്‍ എന്‍ കൃഷ്ണദാസ് മല്‍സരിച്ചേക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ യുഡിഎഫ് സിറ്റിംഗ് സീറ്റായ പാലക്കാട് മുന്‍ എംഎല്‍എ കെകെ ദിവാകരനൊപ്പമാണ് കൃഷ്ണദാസിന്റെ പേര് ജില്ലാ സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തത്. ഇത്തവണ കൃഷ്ണദാസിന് പാലക്കാട് അവസരം കൊടുക്കാനായിരുന്നു സംസ്ഥാന നേതൃത്വ തീരുമാനം. ഷാഫി പറമ്പിലിനെതിരെ നിര്‍ത്താവുന്ന ശക്തനായ സിപിഎം സ്ഥാനാര്‍ത്ഥിയാണ് കൃഷ്ണദാസ് എന്നാണ് വിലയിരുത്തല്‍.

ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുമ്പേ വിവിധ ഇടങ്ങളില്‍ കൃഷ്ണദാസിനു വേണ്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി ഒഫീസുകള്‍ തുറന്നു.
ചുവരെഴുത്തും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഒരു കാലത്ത് കടുത്ത വി എസ് പക്ഷക്കാരനായിരുന്ന കൃഷ്ണദാസ് ഈയടുത്തകാലത്താണ് ഔദ്യോഗിക നേതൃത്വമായി അടുത്തത്.

അതേ സമയം ഇത്തവണയും ജയിച്ചുകയറാമെന്ന ആത്മവിശ്വാസത്തിലാണ് ഷാഫി പറമ്പില്‍. ഉറച്ച എ ഗ്രൂപ്പുകാരനായ ഷാഫിക്കെതിരെ ജില്ലയിലെ ഐ പക്ഷക്കാര്‍ ഒറ്റക്കെട്ടാണെങ്കിലും സാധ്യതകളെ പ്രതികൂലമായി ബാധിച്ചേക്കില്ല. വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി സജീവമാണ് ഷാഫി.
കഴിഞ്ഞ വട്ടം കെ കെ ദിവാകരനെയായിരുന്നു ഷാഫി പറമ്പില്‍ തോല്‍പ്പിച്ചത്.

ബിജെപി കൂടി സജീവമാകുന്നതോടെ ഇത്തവണ സംസ്ഥാനത്തെ ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നാകും പാലക്കാട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News