വയനാട് വന്യജീവി സങ്കേതത്തില്‍ 73 ഇനം തുമ്പികള്‍

Update: 2018-03-15 12:41 GMT
Editor : admin
വയനാട് വന്യജീവി സങ്കേതത്തില്‍ 73 ഇനം തുമ്പികള്‍
Advertising

2014 ല്‍ നടത്തിയ സര്‍വെയില്‍ 68 ഇനം തുമ്പികളെയാണ് വയനാട്ടില്‍ നിന്നു കണ്ടെത്തിയിരുന്നത്.

Full View

വയനാട് വന്യജീവി സങ്കേതത്തില്‍ നടത്തിയ തുമ്പി സര്‍വെയില്‍ 73 ഇനം തുമ്പികളെ കണ്ടെത്തി. മൂന്നു ദിവസങ്ങളിലായി നടത്തിയ സര്‍വെയില്‍ സങ്കേതത്തിലെ നാല് റേഞ്ചുകളില്‍ നിന്നാണ് ഇത്രയും ഇനങ്ങളെ കണ്ടെത്തിയത്. കഴിഞ്ഞ സര്‍വെയില്‍ നിന്നും ഇത്തവണ അഞ്ച് പുതിയ ഇനങ്ങളെ കൂടി കണ്ടെത്തിയിട്ടുണ്ട്.

2014 ല്‍ നടത്തിയ സര്‍വെയില്‍ 68 ഇനം തുമ്പികളെയാണ് വയനാട്ടില്‍ നിന്നു കണ്ടെത്തിയിരുന്നത്. ഇത്തവണ ഇത് 73 ആയി ഉയര്‍ന്നു. ഇതില്‍ 13 ഇനങ്ങള്‍ പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്നവയാണ്. വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, ബത്തേരി, ചെതലയം, തോല്‍പ്പെട്ടി റേഞ്ചുകളിലെ 12 ഇടങ്ങളിലായാണ് സര്‍വെ നടത്തിയത്. നീലച്ചിന്നന്‍, കാട്ടുപിരി ചിറകന്‍, ചെറുവ്യാളി, മരതക രാജന്‍, ചതുരവാലന്‍ കടുവ തുടങ്ങിയ ഇനങ്ങളെയാണ് പുതിയ സര്‍വെയില്‍ കണ്ടെത്തിയത്.

തുമ്പികളുടെ എണ്ണവും ഇനങ്ങളും കൂടുന്നത് മികച്ച ജൈവിക ആവാസ വ്യവസ്ഥയുടെ തെളിവാണെന്ന് സര്‍വെയ്ക്ക് നേതൃത്വം നല്‍കിയവര്‍ പറയുന്നു. തുമ്പികളുടെ ഫോട്ടോകള്‍ പകര്‍ത്തി, തരം തിരിച്ചാണ് സര്‍വെ നടത്തിയത്. വയനാട് വന്യ ജീവി സങ്കേതം, മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലായിരുന്നു സര്‍വെ.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News