ജി വി രാജ സ്പോര്‍ട്സ് സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ദുരിതം

Update: 2018-03-16 19:37 GMT
Editor : Sithara
ജി വി രാജ സ്പോര്‍ട്സ് സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ദുരിതം
Advertising

നല്ല ഭക്ഷണം നല്‍കുന്നത് പോയിട്ട്, ഉള്ളത് നേരത്തിന് നല്‍കാന്‍ പോലും അധികൃതര്‍ ശ്രദ്ധിക്കുന്നില്ല

Full View

തിരുവനന്തപുരം ജി വി രാജ സ്പോര്‍ട്സ് സ്കൂളില്‍ വിദ്യാര്‍ഥികള്‍ ജീവിക്കുന്നത് തീര്‍ത്തും മോശമായ അന്തരീക്ഷത്തില്‍. നല്ല ഭക്ഷണം നല്‍കുന്നത് പോയിട്ട്, ഉള്ളത് നേരത്തിന് നല്‍കാന്‍ പോലും അധികൃതര്‍ ശ്രദ്ധിക്കുന്നില്ല. പരാതിപ്പെടാന്‍ പോലും ആരുമില്ലാത്ത സ്ഥിതിയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയേറ്റ് 27 കുട്ടികള്‍ ആശുപത്രിയിലായ സംഭവം അറിഞ്ഞാണ് ഞങ്ങള്‍ ജി വി രാജ സ്കൂളിലെത്തിയത്. സ്കൂള്‍ തത്കാലം അടച്ചിട്ടിരിക്കുകയാണ്. ഹോസ്റ്റല്‍ മെസ് ഭക്ഷ്യ സുരക്ഷാവകുപ്പ് സീല്‍ ചെയ്തിരിക്കുന്നു. പാചകപ്പുര അണുവിമുക്തമെന്ന് ഉറപ്പാക്കിയ ശേഷം തുറന്നാല്‍ മതിയെന്നാണ് ഉത്തരവ്. ഭക്ഷണത്തിന്റെയും താമസത്തിന്റെയും കാര്യത്തില്‍ അധികൃതരുടെ മനോഭാവം ഇവിടത്തെ കുട്ടികളുടെ വാക്കില്‍ നിന്ന് വ്യക്തം. കുട്ടികള്‍ താമസിക്കുന്ന മുറികളുടെ അവസ്ഥയും മോശം തന്നെ.

മുന്‍പും ഇവിടെ വിഷബാധയുണ്ടായിട്ടുണ്ട്. ഭക്ഷ്യ സുരക്ഷവകുപ്പ് പലവട്ടം മുന്നറിയിപ്പ് നോട്ടീസും നല്‍കിയിട്ടുണ്ട്. പക്ഷേ ലൈസന്‍സില്ലാത്ത കുടുംബശ്രീ യൂണിറ്റ് നടത്തുന്ന മെസിലെ പ്രശ്നങ്ങള്‍ ഡിപിഐയെ അറിയിക്കാന്‍ പോലും പ്രധാനാധ്യാപിക തയ്യാറായില്ല.
ഷൈനി വില്‍സണ്‍, ബീനമോള്‍, പി ആര്‍ ശ്രീജേഷ് തുടങ്ങി രാജ്യത്തിന് തന്നെ അഭിമാനമായ താരങ്ങള്‍ വളര്‍ന്നുവന്ന ഇടമാണ് ജി വി രാജ സ്പോര്‍ട്സ് സ്കൂള്‍. എന്നാല്‍ കേരളത്തിന്റെ കായിക ഭാവിക്ക് വെള്ളവും വളവും നല്‍കില്ലെന്ന നിലപാടാണ് അധികൃതര്‍ക്ക്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News